കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശവുമായി ഒരു സാന്ത്വനം പോലെ ഞങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കരികിലുണ്ട് ...!പക്ഷെ ഞങ്ങള്‍ക്ക് കദനത്തിന്റെ കഥകള്‍ മാത്രം ആണ് പറയാനുള്ളത്. ഇത് ഞങ്ങളുടെ കഥ...കണ്ണീരിന്റെയും കിനാവിന്റെയും കഥകള്‍ ..ഇത് ഞങ്ങള്‍ നഴ്സുമാരുടെ ലോകം ...സ്വാഗതം!
Saturday, February 25, 2012
Friday, February 24, 2012
ഫോര്‍ടിസ് മലര് ആശുപത്രിയില്‍ നേഴ്സുമാരുടെ സമരം
ഹോസ്റ്റല്‍ ഒഴിപ്പിച്ചതിനെതിരെ ഫോര്‍ട്ടിസ് മലര് ആസ്പത്രിയിലെ നഴ്സുമാര്‍ സമരത്തില്‍
ചെന്നൈ: വനിതാ നഴ്സുമാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അഡയാര്‍ ഫോര്‍ട്ടിസ് മലര് ഹോസ്പിറ്റലിലെ നഴ്സിങ് ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി. കൊട്ടിവാക്കത്തുള്ള വനിതാ ഹോസ്റ്റലില്‍ താമസിച്ചിരുന്ന നൂറോളം നഴ്സുമാരെ കുപ്പം ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത കെട്ടിടത്തിലേക്ക് നിര്‍ബന്ധമായി മാറ്റിയെന്ന് ആരോപിച്ചാണ് ഇരുനൂറോളം നഴ്സുമാര്‍ വ്യാഴാഴ്ച രാവിലെ സമരരംഗത്തിറങ്ങിയത്. അടിയന്തര ശുശ്രൂഷാ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഒഴികെയുള്ള മുഴുവന്‍ നഴ്സുമാരും പണിമുടക്കില്‍ അണിനിരന്നതായി സമരത്തിന് നേതൃത്വം നല്കുന്ന ഓള് ഇന്ത്യാ പ്രൈവറ്റ് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ആസ്പത്രിയിലെ നഴ്സിങ് ജീവനക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്.
ശമ്പളവര്‍ധന ആവശ്യപ്പെട്ട് സമരത്തിന് നോട്ടീസ് നല്‍കിയതിനെത്തുടന്ന് പ്രതികാരനടപടിയെന്ന നിലയില്‍് ആസ്പത്രി അധികൃതര്‍ വനിതാ ഹോസ്റ്റല്‍ ഒഴിപ്പിക്കുകയായിരുന്നുവെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. അടിസ്ഥാന ശമ്പളവര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ഫിബ്രവരി 29മുതല്‍ പണിമുടക്കുമെന്ന് കാണിച്ച് 14ന് നഴ്സസ് അസോസിയേഷന് ആസ്പത്രി മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കൊന്നും തയ്യാറാകാതിരുന്ന മാനേജ്മെന്റ് കൊട്ടിവാക്കത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വനിതാഹോസ്റ്റല്‍ മാറുകയാണെന്നും പകരം കുപ്പം ബീച്ചില്‍ താമസസൗകര്യം ഒരുക്കുകയാണെന്നും അറിയിച്ചാണ് നഴ്സുമാരെ ബുധനാഴ്ച ഉച്ചയോടെ ഒഴിപ്പിച്ചത്. അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമായ പുതിയ കെട്ടിടത്തിലെ നന്നേ ചെറിയ മുറികളില്‍ അഞ്ചും ആറും പേരെ ഒരുമിച്ചു താമസിപ്പിക്കാനായിരുന്നുഅധികൃതരുടെ ശ്രമം. ഇതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ ബുധനാഴ്ച രാത്രിയോടെ പുതിയ താമസ സ്ഥലം ബഹിഷ്കരിച്ച് അഡയാറിലെ ആസ്പത്രിയിലേക്ക് കൂട്ടമായി എത്തി. രാത്രി മുഴൂവന്‍ ആസ്പത്രി കെട്ടിട പരിസരത്ത് പ്രതിഷേധവുമായി തങ്ങിയ വനിതാജീവനക്കാരെ കാണാനോ പ്രശ്നം ചര്‍ച്ച ചെയ്യാനോ മാനേജ്മെന്റ് തയ്യാറാകാത്തതിനെത്തുടര്‍ന്ന് മുഴുവന്‍ നഴ്സിങ് സ്റ്റാഫും പണിമുടക്കാന്‍ തീരുമാനിച്ചു. അത്യാസന്ന വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരെ സമരത്തില്‍നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും സമരം അവസാനിപ്പിക്കാതെ ആരെയും ആസ്പത്രിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന വാശിയില്‍ അടിയന്തര ചികിത്സാ വാര്‍ഡുകളിലെ രോഗികളെ പരിചരിക്കുന്നതില്‍ നിന്നും നഴ്സുമാരെ അധികൃതര്‍ വിലക്കിയതായി സമരക്കാര്‍ പറഞ്ഞു. വനിതാ നഴ്സുമാര്‍ക്ക് വാസയോഗ്യമായ ഹോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്താനും ശമ്പളവര്‍ധന അടക്കുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറായാല്‍ മാത്രമേ പണിമുടക്ക് പിന്‍വലിക്കൂവെന്ന് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കൊന്നും തയ്യാറാകാതിരുന്ന മാനേജ്മെന്റ് കൊട്ടിവാക്കത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വനിതാഹോസ്റ്റല്‍ മാറുകയാണെന്നും പകരം കുപ്പം ബീച്ചില്‍ താമസസൗകര്യം ഒരുക്കുകയാണെന്നും അറിയിച്ചാണ് നഴ്സുമാരെ ബുധനാഴ്ച ഉച്ചയോടെ ഒഴിപ്പിച്ചത്. അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമായ പുതിയ കെട്ടിടത്തിലെ നന്നേ ചെറിയ മുറികളില്‍ അഞ്ചും ആറും പേരെ ഒരുമിച്ചു താമസിപ്പിക്കാനായിരുന്നുഅധികൃതരുടെ ശ്രമം. ഇതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ ബുധനാഴ്ച രാത്രിയോടെ പുതിയ താമസ സ്ഥലം ബഹിഷ്കരിച്ച് അഡയാറിലെ ആസ്പത്രിയിലേക്ക് കൂട്ടമായി എത്തി. രാത്രി മുഴൂവന്‍ ആസ്പത്രി കെട്ടിട പരിസരത്ത് പ്രതിഷേധവുമായി തങ്ങിയ വനിതാജീവനക്കാരെ കാണാനോ പ്രശ്നം ചര്‍ച്ച ചെയ്യാനോ മാനേജ്മെന്റ് തയ്യാറാകാത്തതിനെത്തുടര്‍ന്ന് മുഴുവന്‍ നഴ്സിങ് സ്റ്റാഫും പണിമുടക്കാന്‍ തീരുമാനിച്ചു. അത്യാസന്ന വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരെ സമരത്തില്‍നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും സമരം അവസാനിപ്പിക്കാതെ ആരെയും ആസ്പത്രിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന വാശിയില്‍ അടിയന്തര ചികിത്സാ വാര്‍ഡുകളിലെ രോഗികളെ പരിചരിക്കുന്നതില്‍ നിന്നും നഴ്സുമാരെ അധികൃതര്‍ വിലക്കിയതായി സമരക്കാര്‍ പറഞ്ഞു. വനിതാ നഴ്സുമാര്‍ക്ക് വാസയോഗ്യമായ ഹോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്താനും ശമ്പളവര്‍ധന അടക്കുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറായാല്‍ മാത്രമേ പണിമുടക്ക് പിന്‍വലിക്കൂവെന്ന് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
(കടപ്പാട്: മാതൃഭൂമി)
കേള്‍ക്കൂ..മലയാളി നേഴ്സുമാരുടെ കദനകഥകള്‍...!!
Monday, February 20, 2012
വിജയഗാഥയുമായി ഫോര്‍ട്ടിസ് എസ്കോര്‍ട്ട്സ് നഴ്സുമാര്‍ !
മലയാളി നേഴ്സുമാരുടെ വിജയകിരീടത്തില്‍ ഒരു പൊന്‍ തൂവല്‍കൂടി ചാര്ത്തികൊണ്ട് ഹൃദയ ചികിത്സ രംഗത്ത് ഇന്ത്യയിലെ ഭീമന്മാരായ ന്യൂഡല്‍ഹി ഫോര്‍ടിസ് എസ്കോര്ട്സ് ഹോസ്സ്പിടല്‍ മാനേജ്മെന്റിനെ വരച്ച വരയില്‍ നിര്‍ത്തി അര ദിവസത്തെ സമരം അവസാനിച്ചു.
ആവശ്യങ്ങള്‍ മുന്‍ കൂട്ടി അറിയിച്ചു അനുകൂല തീരുമാനത്തിനായി കാത്തിരിക്കുനതിനിടയിലാണ് ആകസ്മികമായി ഇന്ന് സമരം ആരംഭിക്കേണ്ടി വന്നത്.നേഴ്സുമാര്‍ യോജിച്ചു സംഘടന പ്രവര്‍ത്തനത്തിന് തയ്യാരാവുന്നതിനിടയിലാണ് ഇതിനു നേതൃത്വം കൊടുത്തുവെന്ന് പറഞ്ഞു കൊണ്ട് കൊണ്ട് നാല് പേരെ പുറത്താക്കാന്‍ മനെജ്മെന്ടു ശ്രമിച്ചത്.എന്നാല്‍ നേഴ്സുമാരുടെ മുന്‍പെങ്ങും ഇല്ലാത്ത വിധമുള്ള ഐക്യത്തെ പറ്റി വിവരമില്ലാതിരുന്ന മനജ്മെന്റ്റ് തീക്കൊള്ളികൊണ്ടാണ് പുറം ചോറിയുന്നതെന്ന് മിനുട്ടുകള്‍ കൊണ്ട് തിരിച്ചറിഞ്ഞു. രോഗികളോടൊപ്പം ആശുപത്രിയുടെയും ഹൃദയ താളം നിലക്കാന് പോകുന്നുവെന്ന സത്യം മനജ്മെന്റിനെ അപ്പാടെ പിടിച്ചു കുലുക്കി എന്ന് വേണം പറയാന്‍ .ഈ സമരത്തിന്റെ വിജയത്തില്‍ വളരെ നിര്‍ണായകമായ ഒരു പങ്കു വഹിച്ചത് മുതിര്‍ന്ന നെഴ്സുമാരുടെയും ചില ഡോക്ടര്‍മാരുടെയും അനുകൂലമായ മാനസിക പിന്തുനയാണെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.മുന്‍പൊക്കെ സമരത്തെ അട്ടിമറിച്ചു പാവപ്പെട്ട നെഴ്സുമാരെ പീഡിപ്പിക്കുന്നതില്‍ വകുപ്പ് മേധാവികളായ ചില മലയാളി മൂരാച്ചിമാരുടെ പങ്കു വലുതായിരുന്നുവെന്നു സമരക്കാര്‍ക്ക് അറിയാം. എന്നാല്‍ ഇത്തവണ അത്തരമൊരു സമീപനം അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നത് സമരം ചെയ്ത നെഴ്സുംമാരെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന ഒന്നായിരുന്നു.മാനസികമായി അവരും,പ്രത്യക്ഷത്തില്‍ അല്ലെങ്കിലും ഇത്തവണ സമരക്കാരോടൊപ്പം നിന്നു. കേരളത്തിലെ സമരവിജയങ്ങള്‍ അവര്‍ക്ക് ഒരു മുന്നരിയിപ്പായിട്ടുണ്ടാവണം. മനജ്മെന്റ്റ് വച്ച് നീട്ടുന്ന നക്കാപ്പിച്ചയെക്കാള്‍ തങ്ങളുടെ സഹോദരിമാരുടെ അവകാശങ്ങള്‍ വലുതാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നല്ലത്. ധിക്കാരപരമായ നടപടികളിലൂടെ നെഴ്സുമാരെ ഇനിയും അടക്കിയിരുത്താം എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് മൌട്യമാണ്.ഇത്തരം വകുത് മേധാവികളുടെ ആവശ്യമില്ലാത്ത ധിക്കാരത്തിനു മുന്പില് വഴങ്ങാതിരികാനും ഇത്തരക്കാരെ ഒറ്റപ്പെടുത്താനും ഉള്ള ശ്രമം ഉണ്ടാകണം എന്ന് നെഴ്സുമാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പലപ്പോഴും മനജ്മെന്റിനു വേണ്ടി പാദസേവ ചെയ്യുന്ന ഇത്തരക്കാര്‍ ഒപ്പം ജോലിചെയ്യുന്ന പാവപ്പെട്ട നേഴ്സുമാരുടെ കഷ്ടപ്പാടുകളെ പറ്റി നേരിട്ടറിയുന്നവര്‍ ആണെങ്കിലും അത് മനജ്മെന്റിനെ അറിയിക്കുന്നതില്‍ ഒന്നും ചെയാറില്ല എന്നതാണ് കഷ്ടം.എന്തായാലും ഇനിയെങ്കിലും അതിനു മാറ്റമുണ്ടാവും എന്ന് പ്രതീക്ഷിക്കാം.എന്തായാലും തങ്ങളുടെ വിജയത്തില്‍ നേഴ്സുമാര്‍ അത്യാഹ്ലാദത്തിലാണ്.
സംഘടന രൂപീകരിച്ചു അവകാശങ്ങള്‍ക്ക് വേണ്ടി ഒരുമിച്ചു പോരാടാനാണ് ഫോര്‍ടിസ് എസ്കോര്‍ട്ട്സിലെ നേഴ്സുമാരുടെ തീരുമാനം.സംഘടനയില്‍ അംഗമാവുന്നവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി ഒരുമിച്ചു നില്‍ക്കുകയും ഏതറ്റം വരെ പൊരുതാനുമുള്ള തീരുമാനം നേഴ്സുമാര്‍ക്ക് പുതിയ കരുത്തും ആത്മവിശ്വാസവും പകരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.ഇത്തരമൊരു അനുകൂല സാഹചര്യത്തില്‍ നേഴ്സുമാര്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും തങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെച്ച് ഉടനടി പരിഹാരം കാണുകയുമാണ് അഭികാമ്യം.
ഈ സമരത്തില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍!ഈ ഐക്യവും കൂട്ടായ്മയും തുടര്‍ന്നും കാത്തു സൂക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Sunday, February 5, 2012
United Nurses Association(UNA)
ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് അര്‍ഹമായ കേരളത്തിനു സാമൂഹിക വിപ്ലവത്തിന്റെ ചരിത്രത്തിലും സവിശേഷമായ ഒരു സ്ഥാനമുണ്ട്. കീഴാളരുടെയും അധസ്ഥിതരുടെയും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉയര്ത്തെഴുന്നെല്പ്പിന്റെ വലിയ വിപ്ലവ ചരിത്രം നമുക്ക് അവകാശപ്പെടാനുണ്ട്. പല സാമൂഹിക മുന്നേറ്റത്തിലും മുന്‍പേ നടന്നവര്‍ എന്ന നിലയില്‍ മലയാളിക്ക് അഭിമാനിക്കാം. ആതുരസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും നാം അസൂയാവഹമായ നേട്ടം കൈ വരിച്ചത് ഈ മുന്‍പേ നടക്കാനുള്ള നമ്മുടെ സ്വതസിദ്ധമായ കഴിവുകൊണ്ടാണ്. എന്നാല്‍ നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള ഓട്ടത്തില്‍ മലയാളി എല്ലാ മാനുഷിക വികാരങ്ങളെയും മറക്കുന്നതാണ് നാം പിന്നീട് കണ്ടത്. പണത്തിനായുള്ള അത്ത്യാര്‍ത്തിയില്‍ ആരെയും ഞെക്കിപ്പിഴിയുന്ന നിലയിലേക്ക് മലയാളി അധപ്പധിക്കുന്നതാണ് നാം കണ്ടത്.
ഇതിന്റെ ഏറ്റവും നല്ല മാതൃകകള്‍ ആരോഗ്യ രംഗത്താണ് നാം കണ്ടത്. ആരോഗ്യ മേഖലയുടെ നട്ടെല്ലും ജീവശ്വാസവും എല്ലാമായ നേഴ്സുമാര്‍ എന്ന അസംഘടിത വര്‍ഗത്തിന്റെ ജീവരക്തം ഊറ്റിക്കുടിച്ച് ആശുപത്രി മുതലാളിമാര്‍ എന്ന രക്തരക്ഷസുകള്‍ ചീര്‍ത്തു കൊഴുക്കുന്നത് നാം നിസംഗതയോടെ നോക്കി നിന്നു. നമ്മുടെ സഹോദരിമാര്‍,ഭാര്യമാര്‍,അമ്മമാര്‍,സഹോദരന്മാര് ഉള്‍പ്പെടുന്ന നേഴ്സുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നത് നാം മലയാളികള്‍ കണ്ടില്ലെന്നു നടിച്ചു മാറി നടന്നു.പക്ഷെ അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന സാമാന്യ തത്വം നാം മറന്നു. അതാണ് ഇന്ന് ആരോഗ്യ മേഖലയില്‍ നാം തുടങ്ങി വച്ച ഈ സമരം. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നിശബ്ദരായി ,നിസംഗതരായി നാം യാതനകള്‍ അനുഭവിക്കുകയും മറ്റുള്ളവര്‍ അത് കണ്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ വേദനകള്‍ മനസിലാക്കുകയും ഒപ്പം നമ്മുടെ ശക്തി തിരിച്ചറിയുകയും ചെയ്ത യു എന്‍ എ എന്ന സംഘടനയുടെ കീഴില്‍ നാം ഇന്ന് ഒത്തൊരുമയോടെ നമ്മുടെ അവകാശങ്ങള്‍ക്കായി പൊരുതുകയാണ്. ഈ അവകാശ സമരത്തില്‍ ഒരുമിച്ചു ചേരാന്‍ എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
എന്തുകൊണ്ട് യു എന്‍ എ?
മോഷ്ട്ടിക്കുന്നവനും പിടിച്ചുപറിക്കാരനും വരെ യൂണിയനും സംഘടനകളും നേതാകന്മാരും ഉള്ള കേരളത്തില്‍ എന്തുകൊണ്ട് നേഴ്സുമാര്‍ എന്നാ ലക്ഷങ്ങള്‍ വരുന്ന വിഭാഗത്തിനു കൂട്ടയ്മയോ നേതാക്കന്മാരോ ഇതേവരെ ഉണ്ടായില്ല എന്നത് നാം ചിന്തിക്കേണ്ടതാണ്.പലതുണ്ട് കാരണം .ബഹുഭൂരിപക്ഷം വരുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന നേഴ്സിംഗ് മേഖല ഒരു വോട്ടു ബാങ്ക് അല്ല എന്നത് വളരെ വ്യക്തമായിരുന്നു.സ്നേഹത്തിന്റെ, സഹനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു നേഴ്സിംഗ് ഒരു യൂണിയന് പ്രവര്‍ത്തനം അല്ല,മറിച്ചു വിശുദ്ധമായ ഒരു സേവനമാനെന്നു വിശ്വസിച്ചു ഇവിടെ എത്തിയവരാണ് ഭൂരിപക്ഷം.മുറിവുകളില്‍ സാന്ത്വന സ്പര്‍ശം പകരുന്ന ഈ കരങ്ങളില്‍ കൊടികളോ കല്ലോ എല്പ്പികുക അത്ര എളുപ്പമുള്ള ഒന്നല്ല എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം.പിടിച്ചുപറിയുടെ യൂണിയന് തത്ത്വങ്ങള്‍ സമാധാനത്തിന്റെ ഈ വെള്ളരിപ്രാവുകളെ ബോധ്യപ്പെടുത്തുക ചെറിയ കാര്യമല്ല എന്നതും ഇത്തരക്കാരെ നേഴ്സിംഗ് മേഖലയെ അവഗണിക്കാന്‍ പ്രേരിപ്പിചിട്ടുണ്ടാകും.പക്ഷെ ക്ഷമയുടെ,സഹനത്തിന്റെ നെല്ലിപ്പലകയോളം എത്തിയിട്ടും ഈ ചൂഷിത വിഭാഗത്തെ ഒന്ന് തിരിഞ്ഞു നോക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എത്തിയില്ല എന്നത് നാം മറന്നു കൂടാ.ചില രാഷ്ട്രീയ പാര്‍ട്ടികളുടെ വാലായ ചില തട്ടിക്കൂട്ട് സംഘടനകള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നെങ്കിലും നമ്മുടെ നീറുന്ന അടിസ്ഥാന പ്രശ്നങ്ങളെ മന്സിലാക്കുകയോ ഒന്നും ചെയ്തതില്ല.
ഇവിടെയാണ് യു എന്‍ യുടെ പ്രസക്തി. ഒരു നിയോഗം പോലെ,ഒരു സന്നിഗ്ധ ഘട്ടത്തില്‍,സമരം എന്ന അവസാന ആയുധം എടുക്കേണ്ടി വന്ന ഒരു ദശാസന്ധിയില്‍, നെഴ്സുമാര്‍ക്കിടയില്‍ നിന്നും തിളയ്ക്കുന്ന യൌവ്വനത്തിന്റെ പ്രതീകങ്ങളായി ഉയര്‍ന്നു വന്ന ചുണക്കുട്ടന്മാര്,അവരായിരുന്നു യു എന്‍ എ എന്ന മൂന്നക്ഷരം തങ്ങളുടെ രക്ഷാമന്ത്രമായി നേഴ്സുമാരുടെ നാവില്‍ എഴുതി ചേര്‍ത്തത്,കാതില്‍ ഓതി നല്‍കിയത്.പരാജയത്തിന്റെ കയ്പുനീര് മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണ് തങ്ങള്‍ എന്ന മിഥ്യാ ധാരണയില്‍ നിന്ന്, വിജയസോപാനത്തിലെക്കുള്ള ദൂരം കയ്യെത്തും അകലത്തിലാണെന്ന് നെഴ്സുമാരെ ബോധ്യപ്പെടുത്തിയതാണ് അവരുടെ വിജയ രഹസ്യം. തൊഴില്‍ നഷ്ട്ടപ്പെടുമെന്ന ഭീതിയില്‍ നിന്നും,തങ്ങള്‍ക്കു ഒന്നും നഷ്ട്ടപ്പെടാനില്ല എന്ന വിശ്വാസത്തിലേക്ക് അവരെ കൈ പിടിച്ചുയര്‍ത്താനായി എന്നതാണ് യു എന്‍ എ യുടെ ശക്തി.ഒന്നോ രണ്ടോ പേരില്‍ തുടങ്ങിയ ഈ പ്രസ്ഥാനം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ലക്ഷങ്ങളിലേക്ക് വളര്‍ന്നു പോകുന്നത് അത്ഭുതത്തോടെ നാമും ആശങ്കയോടെ രാഷ്ട്രീയ പാര്‍ട്ടികളും മാനേജ്മെന്റുകളും നോക്കിനിന്നത് വര്‍ത്തമാനകാല ചരിത്രം.ഒന്നുറപ്പാണ്.ഇനിയുള്ള നെഴ്സുംമാരുടെ ചരിത്രം യു എന്‍ എ എന്ന ജനകീയ സംഘടനയുടെ ചരിത്രവും ആയി കൂട്ടി വായിക്കേണ്ടി വരും.യു എന്‍ എ എന്ന സംഘടനെയേ അവഗണിച്ചു ഇനി കേരളത്തിലെ നേഴ്സുമാരുടെ ഒരു കാര്യങ്ങളിലും ആര്‍ക്കും ഇടപെടാനാവില്ല.തീയില്‍ കുരുത്തു,രക്തപുഴയില്‍ ചവുട്ടി തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ വരവ്.ഒരു വ്യത്യാസം മാത്രം മറ്റുള്ളവന്റെ ചോരയിലല്ല,സ്വന്തം ചോര ചിന്തി തന്നെയാണ് ചുണക്കുട്ടന്മാര് ഈ പ്രസ്ഥാനത്തിന് ജീവരക്തം പകര്‍ന്നത്.ഭീഷണികളെയും കോടികളുടെ പ്രലോഭനങ്ങളെയും സമചിത്തതയോടെ നേരിട്ടും അവഗണിച്ചും ഈ പ്രസ്ഥാനം കേരള ചരിത്രത്തില്‍ തങ്ങളുടെ പേര് തങ്കലിപികളില്‍ എഴുതിച്ചേര്‍ത്തു കഴിഞ്ഞു.
വരൂ, ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുകയാണ്.ആകുലതകളില്ലാത്ത ഒരു തൊഴില്‍ സാഹചര്യം സൃഷ്ട്ടിക്കാനുള്ള ഞങ്ങളുടെ ഈ എളിയ ശ്രമത്തില്‍ ഒരു കൈ സഹായം.നമുക്ക് കൈകോര്‍ത്തു നീങ്ങാം.സ്നേഹസ്പര്‍ശം പകരേണ്ട നമുടെ കരങ്ങള്‍ തളരാതിരിക്കാന്‍ , വിറക്കാത്ത കരങ്ങളോടെ നമുക്ക് സാന്ത്വനത്തിന്റെ ലേപനങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ അശാന്തമല്ലാത്ത ഒരു മനസ്സ് നമുക്ക് ഉണ്ടാകണം. അതിനു നമ്മുടെ തൊഴില്‍ സാഹചര്യങ്ങള്‍ മാറേണ്ടതുണ്ട്,നിയമങ്ങള്‍ മാറേണ്ടതുണ്ട്,കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്.അതിനായുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍.
നിങ്ങള്‍ക്ക് ഞങ്ങളോടൊപ്പം ചേരാം.
വരൂ, ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുകയാണ്.ആകുലതകളില്ലാത്ത ഒരു തൊഴില്‍ സാഹചര്യം സൃഷ്ട്ടിക്കാനുള്ള ഞങ്ങളുടെ ഈ എളിയ ശ്രമത്തില്‍ ഒരു കൈ സഹായം.നമുക്ക് കൈകോര്‍ത്തു നീങ്ങാം.സ്നേഹസ്പര്‍ശം പകരേണ്ട നമുടെ കരങ്ങള്‍ തളരാതിരിക്കാന്‍ , വിറക്കാത്ത കരങ്ങളോടെ നമുക്ക് സാന്ത്വനത്തിന്റെ ലേപനങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ അശാന്തമല്ലാത്ത ഒരു മനസ്സ് നമുക്ക് ഉണ്ടാകണം. അതിനു നമ്മുടെ തൊഴില്‍ സാഹചര്യങ്ങള്‍ മാറേണ്ടതുണ്ട്,നിയമങ്ങള്‍ മാറേണ്ടതുണ്ട്,കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്.അതിനായുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍.
നിങ്ങള്‍ക്ക് ഞങ്ങളോടൊപ്പം ചേരാം.
Please Follow This Link To Join Hand With The One and Only Organisation Which Fights For The Rights Of Nurses:- http://unaindia.org/
പുതുതായി എത്തുന്നവര്‍ക്ക് വേണ്ടി:- ഇത്രയധികം അംഗങ്ങള്‍ ഉണ്ടായിട്ടും,പലരും ഈ സൈറ്റില്‍ ജോയിന്‍ ചെയ്തു കാണുന്നില്ല.അതെ സമയം ഫേസ് ബുക്ക് കൂട്ടായ്മയില്‍ ധാരാളം പേര് ചേരുന്നുമുണ്ട്. പലര്‍ക്കും എങ്ങനെയാണ് ഇവിടെ ജോയിന്‍ ചെയ്യേണ്ടത് എന്നറിയില്ല എന്ന് തോന്നുന്നു.അതുകൊണ്ട് പുതുതായി വരുന്നവര്‍ക്ക് ഒരു ചെറിയ സഹായം എന്ന നിലയിലാണ് ഈ ശ്രമം.
ഇതാണ് യു എന്‍ എ യുടെ website: www.unaindia.org
ഇതില്‍ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ ടൈപ്പ് ചെയ്തോ നിങ്ങള്‍ക്ക് യു എന്‍ എ യുടെ സൈറ്റിലെത്താം.
ഇതാണ് യു എന്‍ എ യുടെ ഹോം പേജ്
ഇവിടെ തലക്കെട്ടിനു മുകളിലായി ഇടതു വശത്ത് കാണുന്ന Sign Up ല്‍ ക്ലിക്ക് ചെയ്യുക ആവശ്യമായ വിവരങ്ങള്‍ നല്കി നിങ്ങള്‍ക്ക് ഇവിടെ അംഗങ്ങളാകാം.
നിങ്ങള്‍ അംഗങ്ങലാകുന്നതോടൊപ്പം നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇത് ഷെയര്‍ ചെയ്തു കൊടുക്കുക.കൂടുതല്‍ നമ്മളോടൊപ്പം ചേരട്ടെ.
ഒരു നല്ല നാളെക്കായി നമുക്ക് ഒന്നിച്ചു പൊരുതാം!
Friday, February 3, 2012
മേടിക്കല്‍ വീരന്മാര്‍ക്കെതിരെ സംഘടനകള്‍
ഐ.എം.എ. പിരിച്ചുവിടണം- ഐ.എന്‍.പി.എ.
തിരുവനന്തപുരം: നഴ്സുമാരുടെ സമരം എസ്മപോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് നേരിടണമെന്ന ഐ.എം.എ.യുടെ നിര്‍ദ്ദേശം പൊതുസമൂഹത്തിനെതിരായ വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ നഴ്സസ് പേരന്റ്സ് അസോസിയേഷന് പറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്ന് അച്ചാരംവാങ്ങി മെഡിക്കല്‍ വിദ്യാഭ്യാസത്തെയും ചികിത്സയേയും കച്ചവടവല്‍ക്കരിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന നിലപാടിലൂടെ മെഡിക്കല്‍ സമൂഹത്തെ അപമാനിക്കുന്ന ഐ.എം.എ. പിരിച്ചുവിടണമെന്നും അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കാലപരിധിയില്ലാതെ നഴ്സുമാരുടെ വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയിളവ് പ്രഖ്യാപിക്കുക, സ്വകാര്യമേഖലയിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ മേഖലയ്ക്ക് തുല്യമായ് വേതനം നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.പി.എ. നേതൃത്വത്തില്‍ മാര്‍ച്ച് 30ന് നഴ്സുമാരുടെയും രക്ഷിതാക്കളുടെയും സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.മിനി ജോസ് പുഷ്പകുന്നേല്‍, അഡ്വ.പത്രോസ്, ഡോ.ഹരിപ്രസാദ്, മേരി ഏബ്രഹാം, കെ.ജെ.ജോസഫ് തുടങ്ങിവര്‍ സംസാരിച്ചു.
കാലപരിധിയില്ലാതെ നഴ്സുമാരുടെ വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയിളവ് പ്രഖ്യാപിക്കുക, സ്വകാര്യമേഖലയിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ മേഖലയ്ക്ക് തുല്യമായ് വേതനം നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.പി.എ. നേതൃത്വത്തില്‍ മാര്‍ച്ച് 30ന് നഴ്സുമാരുടെയും രക്ഷിതാക്കളുടെയും സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.മിനി ജോസ് പുഷ്പകുന്നേല്‍, അഡ്വ.പത്രോസ്, ഡോ.ഹരിപ്രസാദ്, മേരി ഏബ്രഹാം, കെ.ജെ.ജോസഫ് തുടങ്ങിവര്‍ സംസാരിച്ചു.
ഐ.എം.എ.യുടെ ആവശ്യം ജനാധിപത്യ വിരുദ്ധം - എന്‍.ജി.ഒ. യൂണിയന്
തിരുവനന്തപുരം: സ്വകാര്യ ആസ്പത്രികളിലെ നഴ്സുമാരുടെ സമരത്തെ നേരിടുന്നതിന് ആസ്പത്രികളെ അവശ്യ സേവന നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന ഐ.എം.എ.യുടെ ആവശ്യം ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള കടന്നാക്രമണമാണെന്ന് എന്‍.ജി.ഒ. യൂണിയന്. ആസ്പത്രി മാനേജ്മെന്റുകളുടെ കൊടിയ ചൂഷണത്തിനും മൃഗതുല്യമായ ജീവിത സാഹചര്യങ്ങള്‍ക്കുമെതിരെയാണ് നഴ്സുമാര്‍ സമരരംഗത്ത് വന്നത്. ഐ.എം.എ. രംഗത്തെത്തിയത് മാനേജ്മെന്റുകളെ സഹായിക്കാനാണ്. ആതുരസേവന മേഖലയിലെ നൈതികതയെക്കുറിച്ച് ആകുലപ്പെടുന്ന ഐ.എം.എ. ആസ്പത്രികള്‍ സ്തംഭിപ്പിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ സമരം ചെയ്തപ്പോള്‍ നിശബ്ദരായിരുന്നുവെന്നും എന്‍.ജി.ഒ. യൂണിയന് ചൂണ്ടിക്കാട്ടി.
ഐ.എം.എ. നിലപാട് അപലപനീയം-നഴ്സസ് അസോസിയേഷന്
കോഴിക്കോട്: ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന നഴ്സുമാരുടെ പ്രശ്നങ്ങളോട് നിഷേധാത്മകവും വസ്തുതാവിരുദ്ധവുമായി ഐ.എം.എ. പ്രതികരിക്കുന്നത് അപലപനീയമാണെന്ന് ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഐ.എം.എ. അവകാശപ്പെടുന്നതുപോലെ ഏതാനും സ്ഥാപനങ്ങളല്ല മിനിമം വേതനം നിഷേധിക്കുന്നത്. കേരളത്തില്‍ മിനിമം വേതനം നല്കുന്ന വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ. സംസ്ഥാന തൊഴില്‍വകുപ്പുതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്ത് ലക്ഷ്യത്തിനുവേണ്ടിയാണ് ഐ.എം.എ. വസ്തുതകള്‍ വളച്ചൊടിക്കുന്നതെന്ന് അവര്‍ ചോദിച്ചു. നഴ്സുമാരുടെയും മറ്റ് ആസ്പത്രിജീവനക്കാരുടെയും വേതനം വര്‍ധിപ്പിക്കാത്തതില്‍ ഐ.എം.എ. എന്തിനാണ് അമര്‍ഷം കൊള്ളുന്നതെന്നും ഭാരവാഹികള്‍ ചോദിച്ചു. നഴ്സിങ് രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയമിച്ചത് നീതിനിഷേധമായി ഐ.എം.എ. കാണുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
സെക്രട്ടറി ജെ. ശ്രീദേവി, ഡോ. റോയ് കെ. ജോസ്, പി.സി. സുനിത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഐ.എം.എ. അവകാശപ്പെടുന്നതുപോലെ ഏതാനും സ്ഥാപനങ്ങളല്ല മിനിമം വേതനം നിഷേധിക്കുന്നത്. കേരളത്തില്‍ മിനിമം വേതനം നല്കുന്ന വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ. സംസ്ഥാന തൊഴില്‍വകുപ്പുതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്ത് ലക്ഷ്യത്തിനുവേണ്ടിയാണ് ഐ.എം.എ. വസ്തുതകള്‍ വളച്ചൊടിക്കുന്നതെന്ന് അവര്‍ ചോദിച്ചു. നഴ്സുമാരുടെയും മറ്റ് ആസ്പത്രിജീവനക്കാരുടെയും വേതനം വര്‍ധിപ്പിക്കാത്തതില്‍ ഐ.എം.എ. എന്തിനാണ് അമര്‍ഷം കൊള്ളുന്നതെന്നും ഭാരവാഹികള്‍ ചോദിച്ചു. നഴ്സിങ് രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയമിച്ചത് നീതിനിഷേധമായി ഐ.എം.എ. കാണുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
സെക്രട്ടറി ജെ. ശ്രീദേവി, ഡോ. റോയ് കെ. ജോസ്, പി.സി. സുനിത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നഴ്സുമാരുടെ സമര വിജയം പങ്കുവെയ്ക്കാന്‍ രാഷ്ട്രീയക്കാര്‍!
പാവങ്ങളുടെ ശക്തി വര്‍ധിക്കുന്നുവെന്നും സമരം വിജയിക്കുന്നുവെന്നും കണ്ടപ്പോള്‍ പ്രസ്താവനാ വീരന്മാര് എല്ലാം തലപൊക്കി തുടങ്ങി. ഇതുവരെ ആര്‍ക്കും നെഴ്സുമാരെ വേണ്ടായിരുന്നു.നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു . നമുക്കിടയില്‍ നുഴഞ്ഞു കയറാന്‍ ഇനി രാഷ്ട്രീയക്കാര്‍ വരും.നമുക്ക് വേണ്ടി പൊരുതാന്‍ ഒരു യു എന്‍ എ മാത്രമേ ഉണ്ടായിരുന്നുള്ളൂ.നാം ഇപ്പോള്‍ യു എന്‍ എ യോടൊപ്പം നില്‍ക്കേണ്ടത് നമ്മുടെ കടമയാണ്. നമുക്കിടയില്‍ വിഭാഗീയതയോ രാഷ്ട്രീയമോ ഉണ്ടാകേണ്ടത് മനജെമെന്റുകളുടെയും സ്ഥാപിത താല്പര്യക്കരുടെയും ആവശ്യമാണ്. നാം അത് തിരിച്ചറിഞ്ഞു ഒന്നിച്ചു നില്ക്കുക.അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാര് 'അതും ഞമ്മളാ' എന്നും പറഞ്ഞു നമ്മുടെ വിജയം പങ്കു വയ്ക്കാന്‍ വരുന്നത് തിരിച്ചറിയുക.
യു എന്‍ യുടെ ധീര പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍!
നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം- സി.പി.എം.
തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് . തൊഴില്‍ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും നഗ്നമായ ലംഘനത്തിനെതിരായിട്ടാണ് നഴ്സുമാര്‍ സമരം ചെയ്യുന്നത്. 2009 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ വേജസ് ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നതിന് പല സ്വകാര്യ ആസ്പത്രികളും തയ്യാറാവുന്നില്ല.
മലയാളികളായ 11 ലക്ഷം നഴ്സുമാരില്‍ ഒമ്പതുലക്ഷം പേരും വിദ്യാഭ്യാസ വായ്പയുടെ ഭാരം പേറുന്നവരാണ്. ഇപ്പോള്‍ പലയിടത്തും ലഭിക്കുന്ന ശമ്പളം വെച്ച് അവര്‍ക്കൊരിക്കലും വായ്പ തിരിച്ചടയ്ക്കാനുമാവില്ല. ഇത് കൃഷിക്കാരുടെ എന്ന പോലെ കടക്കെണിയില്‍പ്പെട്ട് നഴ്സുമാരും ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് രൂപപ്പെടുന്നുത്. ന്യായമായ ആവശ്യങ്ങള്‍ക്ക് നഴ്സുമാര്‍ നടത്തുന്ന പ്രക്ഷോഭത്തിന് എല്ലാ സഹായങ്ങളും നല്കാന് ജനാധിപത്യ കേരളം മുന്നോട്ട് വരണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
മലയാളികളായ 11 ലക്ഷം നഴ്സുമാരില്‍ ഒമ്പതുലക്ഷം പേരും വിദ്യാഭ്യാസ വായ്പയുടെ ഭാരം പേറുന്നവരാണ്. ഇപ്പോള്‍ പലയിടത്തും ലഭിക്കുന്ന ശമ്പളം വെച്ച് അവര്‍ക്കൊരിക്കലും വായ്പ തിരിച്ചടയ്ക്കാനുമാവില്ല. ഇത് കൃഷിക്കാരുടെ എന്ന പോലെ കടക്കെണിയില്‍പ്പെട്ട് നഴ്സുമാരും ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് രൂപപ്പെടുന്നുത്. ന്യായമായ ആവശ്യങ്ങള്‍ക്ക് നഴ്സുമാര്‍ നടത്തുന്ന പ്രക്ഷോഭത്തിന് എല്ലാ സഹായങ്ങളും നല്കാന് ജനാധിപത്യ കേരളം മുന്നോട്ട് വരണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
നഴ്സുമാരുടെ പണിമുടക്കിനെ പിന്തുണയ്ക്കണം- സി.ഐ.ടി.യു.
തിരുവനന്തപുരം: സ്വകാര്യ ആസ്പത്രികളിലെ നഴ്സുമാരുടെ പണിമുടക്ക് സമരത്തെ പിന്തുണയ്ക്കണമെന്ന് സി.ഐ.ടി.യു.
വേതന വര്‍ദ്ധനവ് അടക്കം നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ സമരം. ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കാതെ സമരത്തെ പോലീസിനെയും കോടതിയേയും ഉപയോഗിച്ച് തകര്‍ക്കാനാണ് ഉടമകള്‍ ശ്രമിക്കുന്നതെന്നും സി.ഐ.ടി.യു. ആരോപിച്ചു.
വേതന വര്‍ദ്ധനവ് അടക്കം നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ സമരം. ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കാതെ സമരത്തെ പോലീസിനെയും കോടതിയേയും ഉപയോഗിച്ച് തകര്‍ക്കാനാണ് ഉടമകള്‍ ശ്രമിക്കുന്നതെന്നും സി.ഐ.ടി.യു. ആരോപിച്ചു.
നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം-കെ.പി.എ. മജീദ്
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ സ്വകാര്യ ആസ്പത്രികളില്‍ നടക്കുന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു. സമരംമൂലം ആസ്പത്രി പ്രവര്‍ത്തനം അവതാളത്തിലാകുന്നത് സംസ്ഥാനത്ത് നിത്യസംഭവമാകുകയാണ്. അത്യാഹിതവിഭാഗങ്ങളുടെ പ്രവര്‍ത്തനംപോലും മുടങ്ങുന്നു. നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ പരഗണിക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാത്ത മാനേജ്മെന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(വാര്‍ത്ത കടപ്പാട്: മാതൃഭൂമി)
Sunday, January 29, 2012
നെഴ്സുമാര്‍ക്കെതിരെ മേടിക്കല്‍(മെഡിക്കല്‍) വീരന്മാര്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി!ഇതൊരു പഴഞ്ചൊല്ലാണ്.പക്ഷെ ഇത് കേരളത്തിലെ ഡോക്ടര്‍മാരുടെ കാര്യത്തില്‍ നൂറു ശതമാനം ശരിയാണ്.രാജാവിനെക്കാള്‍ വലിയ രാജഭക്തി എന്ന നിലയിലാണ് ഇന്നലെ ഒരു പ്രസ്താവനയുമായി ഇന്ത്യന്‍ മേടിക്കല്‍(മെഡിക്കല്‍?) അസോസിയേഷന് രംഗത്ത് വന്നിരിക്കുന്നത്.ഇത് തികച്ചും ഒരു ഗൂഡാലോചനയുടെ ഭാഗം ആണെന്ന് വളരെ വ്യക്തമാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാര്‍ നടത്തുന്ന സമരത്തിന്റെ കാര്യത്തില്‍ ഈ മേടിക്കല്‍ വീരന്മാര്ക്കു ഇതെന്താ ഇത്ര വലിയ ആശങ്ക?
സ്വകാര്യ മേഖലയിലെ നേഴ്സുമാരുടെ പ്രശ്നങ്ങള്‍ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.എത്രയോ കാലങ്ങളായി ഒരേ ആവശ്യങ്ങള്‍ തങ്ങള്‍ ഉയര്‍ത്തുന്നു.ഇതുവരെ ഇതിലൊന്നും പ്രതികരിക്കാതിരുന്ന മേടിക്കലുകാര് ഇപ്പോഴെന്തേ വിറളി പിടിക്കുന്നു.കേരളത്തില്‍ മെഡിക്കല്‍/പാരാ മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നവരുടെ അടിസ്ഥാന ശമ്പളം സംബന്ധിച്ച് നിയമമുണ്ട്.മറ്റു തൊഴില്‍ മേഖലകളിലും ഈ നിയമം ഉണ്ട്. മറ്റിടങ്ങളില്‍, പ്രത്യകിച്ചു പുരുഷാധിപത്യം ഉള്ള മേഖലകളില്‍ നിയമം നടപ്പാക്കുന്നതില്‍ ആര്‍ക്കും പരാതിയില്ല.ആരും അത് ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാറില്ല. കാരണം അവിടെയുള്ളവര്‍ക്ക് യൂണിയനുകള്‍ ഉണ്ട്,കൈക്കരുത്തുണ്ട്.ഇതൊന്നുമില്ലാത്ത സാധാരണ കൂലി തൊഴിലാളികള്‍ക്ക് പോലും ഇന്ന് ദിവസം 450/500 രൂപ വേതനമുണ്ട്. ഇവിടെ അശക്തരും അസംഘടിതരുമായ നേഴ്സുമാരാണ് ഈ ചൂഷണത്തിന് വിധേയരാകുന്നത് എന്നത് കൊണ്ട് ഇതുവരെ ആരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ നേഴ്സുമാര്‍ സംഘടിതരാകുന്നതും അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമെന്ന ഭയവും മാനേജ്മെന്റുകളെ വിറളി പിടിപ്പിക്കും എന്നത് ന്യായമായ കാര്യം.കാരണം ഇനി പണിയെടുക്കാന്‍ അടിമകളെ കിട്ടില്ല എന്നത് അവരെ ആശങ്കപ്പെടുത്തുക തന്നെ ചെയ്യും.
പക്ഷെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന വിഭാഗങ്ങളില്‍ ഒന്നായ മേടിക്കല്‍ അസോസിയേഷന് ഈ വിഷയത്തില്‍ ഇത്ര കടുത്ത നിലപാട് എടുക്കേണ്ട ആവശ്യമെന്താണ്? എട്ടു മണിക്കൂര്‍ ജോലി നേഴ്സുമാരുടെ കാര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലത്രേ!അതെന്തു ന്യായമാണ് സാറുമ്മാരെ? ലോകത്തെല്ലായിടത്തും നടപ്പുള്ള കാര്യം ഇവിടെ നടക്കില്ലെന്നു പറയാന്‍ നിങ്ങളാരാണ്? ഒന്നും പഠിക്കാത്ത, പറമ്പില്‍ കിളക്കാന്‍ വരുന്ന തൊഴിലാളി വരെ ഇന്ന് ആറു മുതല്‍ ഏഴു മണിക്കൂര്‍ ജോലി ചെയ്തു ദിവസം അഞ്ഞൂറ് രൂപയും വാങ്ങി പോകുമ്പോഴാണ് പഠിച്ചു യോഗ്യതയുള്ള ഞങ്ങള്‍ പന്ത്രണ്ടും പതിനാറും പിന്നെ നിന്റെയൊക്കെ സൗകര്യം പോലെ ഇരുപത്തി നാല് മണിക്കൂറും ജോലി ചെയ്തു നീയൊക്കെ ഇട്ടു തരുന്ന അപ്പകഷ്ണവും നക്കിയിട്ടു പോകേണ്ടത്.അല്ലെ സാറുമ്മാരെ? അതോ നേഴ്സുമാര്‍ നിന്റെയൊക്കെ വീട്ടു വേലക്കാര്‍ ആണെന്ന് കരുതിയോ? ലോകം മാറിയിട്ടും നിന്റെയൊക്കെ മനസിലെ മാടമ്പി മനോഭാവം മാറിയില്ലേ? ഇന്ന് കേരളത്തിലെ ഡാക്കിട്ടര്‍മാരുടെ യോഗ്യത എല്ലാവര്ക്കും അറിയാം.അപ്പന്മാരോ കുടുംബക്കാരോ നാട്ടുകാരെ പറ്റിച്ചോ ഗള്‍ഫിലെ അറബികളെ പറ്റിച്ചോ ഉണ്ടാക്കിയ പൂത്ത കാശിന്റെ പിന്‍ബലത്തില്‍ വിലയ്ക്ക് വാങ്ങിച്ച 'മേടിക്കല്‍' സീറ്റില്‍ കുത്തിയിരുന്നു പരീക്ഷ പോലും പാസാകാന്‍ കഴിയാത്ത മണ്ണുണ്ണികള്‍ ആണ് ഇന്ന് കേരളത്തിലെ സാറുമ്മാര് എന്ന് രഹസ്യമായ പരസ്യം അല്ലേ.യോഗ്യതാ പരീക്ഷ പാസായ മണ്ടന്മാര് ആരെങ്കിലും ഇന്ന് നിലവില്‍ കേരളത്തിലെ സ്വകാര്യ മേടിക്കല്‍ കോളേജില്‍ പഠിക്കുന്നുണ്ടോ? എന്നിട്ടും ഈ നെഴ്സുമാരെ കാണുമ്പോള്‍ എന്തെ ഇത്ര ചൊറിച്ചില്‍? ഞങ്ങളും കണ്ടിട്ടുണ്ട്, എമെര്ജെന്സി സാഹചര്യങ്ങളില്‍ കുന്തം വിഴുങ്ങിയ പോലെ, പിറകില്‍ നില്ക്കുന്ന നെഴ്സുംമാരെ ദയനീയമായി നോക്കുന്ന ഡാക്കിടര്മാരെ. പലപ്പോഴും ഞങ്ങളുടെ കൈപുണ്യമോ പാവം രോഗികളുടെ കുടുംബക്കാരുടെ പ്രാര്‍ഥനയോ അല്ലേ അവരുടെയും പിന്നെ നിങ്ങളുടെയും ജീവന് രക്ഷിച്ചിട്ടുള്ളത്?
പിന്നെ ധാര്‍മികതയുടെ പ്രശ്നം.അത് വിട്ടു കളഞ്ഞേക്കൂ പുണ്യാളന്മാരെ.അതൊക്കെ ഈ ലോകത്ത് നിന്ന് തന്നെ പോയി പരലോകത്ത് എത്തിയിട്ടുണ്ട്.മാത്രവുമല്ല ഇത് ഞങ്ങള്‍ക്ക് മാത്രം വേണ്ട ഒരു ചരക്ക് ഒന്നുമല്ലല്ലോ.പാവങ്ങള്‍ ഞങ്ങള്‍ സമരം ചെയ്യുമ്പോള്‍ അത് അധാര്‍മ്മികം ആണ് അല്ലേ? രോഗിക്ക് വേണ്ടാത്ത മരുന്ന് കുറിച്ച് കൊടുത്ത് മരുന്ന് കമ്പനിയുടെ അമേധ്യം വരെ വാങ്ങി നക്കുമ്പോള്‍ എവിടെയാണ് ധാര്‍മികത? ഒരു വിരലു മുറിഞ്ഞാല്‍ ആശുപത്രി മുതലാളിയുടെ ആവശ്യ പ്രകാരം സി ടി സ്കാന്‍ വരെ ചെയ്യിക്കുന്നത് എന്ത് ധാര്‍മികതയാണ് സാറേ? അതും പോരാഞ്ഞു പുറത്തെ സി ടി സ്കാന്‍ മുതലാളിമാരെ കൊണ്ട് ആയിരത്തിയഞ്ഞൂറു രൂപ ചിലവുള്ള സ്കാനിങ്ങിനു ആറായിരം രൂപ വാങ്ങിപ്പിച്ചു അതിലും കയ്യിട്ടു നക്കുന്നത് ഏതു മെഡിക്കല്‍ എത്തിക്സ് ആണ് ഏമാനേ? ഒരു അസുഖം വന്ന കുറ്റത്തിന് പാവപ്പെട്ട രോഗികളെ കൊണ്ട് അടിയാധാരം വരെ പണയം വെയ്പ്പിക്കുന്നത് 'ഹിപ്പോക്രടിക് ഓത്തിന്റെ' ഭാഗമാണോ കശാപ്പുകാരെ? പാവപ്പെട്ടവന്റെ കിഡ്നി വരെ ചുരണ്ടി എടുക്കുന്നത് നിന്റെയൊക്കെ കുടുംബത്തിന്റെ എഴയലത്തൂടെ മനുഷ്യത്വമോ ധാര്‍മികതയോ പോയിട്ടില്ല എന്നതിന്റെ തെളിവല്ലേ? കാശ് കൂടുതല്‍ വാങ്ങുന്ന,ഇനി കാശില്ലെങ്കില്‍ പാവപ്പെട്ട രോഗികളുടെ അടിവസ്ത്രം വരെ ഊരി വാങ്ങുന്ന മനജെമെന്റുകളും സര്‍ക്കാര്‍ ഡോക്ടറന്മാരും 'വേശ്യയുടെ ചാരിത്ര്യ പ്രസംഗം' അങ്ങ് വീട്ടില്‍ പോയി നടത്തിയാല്‍ മതി. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഞങ്ങളോട് വേണ്ട. ഞങ്ങള്‍ക്ക് നേരെ 'എസ്മ' പ്രയോഗിക്കാതെ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരി നക്കി കൊഴുപ്പ് കേറി ചീര്‍ത്തിരിക്കുന്ന നിന്റെയൊക്കെ മുതലാളിമാര്‍ക്ക് വല്ല 'എനിമ'യും വച്ച് കൊടുക്ക്. ഇതാണ് ഇന്ത്യന്‍ മേടിക്കല്‍ അസോസിയേഷന് പറ്റിയ പണി.
ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി. ഇനി തിരിഞ്ഞു നോട്ടമില്ല.ഞങ്ങള്‍ മുന്പോട്ടാണ്.ഇരുളടഞ്ഞ ഒരു ഭൂതകാലത്തില്‍ നിന്നും പ്രകാശം പരക്കുന്ന ഒരു പുതിയ പ്രഭാതത്തിലേക്ക്.അടിമത്വത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു ഞങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍ പുലരിയിലേക്ക് ചുവടു വയ്ക്കുകയാണ്.ഈ സ്വാതന്ത്ര്യ സമരത്തില്‍ ഞങ്ങള്‍ക്ക് വേണ്ടി ചോര ചിന്തിയ,മര്‍ദ്ദനം ഏറ്റ ഞങ്ങളുടെ സഹോദരങ്ങളെ മറന്നു ഇനി ഞങ്ങള്‍ക്ക് പിന്‍പോട്ടു നടക്കാനാവില്ല. അത് ഞങ്ങള്‍ അവരോടു ചെയ്യുന്ന നന്ദികേടാണ്. വിജയത്തിന്റെ വക്കോളം ഞങ്ങളെ കൈ പിടിച്ചുയര്‍ത്തിയ ആ സഹോദരങ്ങളെ വഴിയിലുപേക്ഷിച്ച് പോകാന്‍ ഞങ്ങള്‍ക്കാവില്ല.അതെ,ഞങ്ങള്‍ സമര മുഖത്തേയ്ക്കു തന്നെയാണ്. ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്. ചവിട്ടി മെതിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഉയിര്ത്തെഴുന്നെല്പ്പിന്റെ സമര കാഹളമാണ്. ചരിത്രത്തിന്റെ പാഠഭേദങ്ങള്‍ വായിച്ചറിഞ്ഞിട്ടില്ലാത്തവര് ഞങ്ങളുടെ സമരത്തെ അവഹേളിക്കട്ടെ.പക്ഷെ എകാധിപതികളെ കടപുഴക്കി വീശിയടിച്ച അറബ് വസന്തം പോലെ,മുല്ലപ്പൂ വിപ്ലവം പോലെ കേരളത്തിലും ജാതി- മത-ദൈവ കോമരങ്ങളും കഴുത്തറപ്പന്‍ കശാപ്പുകാരും നടത്തുന്ന അസ്വാതന്ത്ര്യത്തിന്റെ തടവറകള്‍ കടന്നു വിപ്ലവത്തിന്റെ ശുദ്ധവായു വീശിയടിക്കും.കാലത്തിനു നേരെ മുഖം തിരിഞ്ഞു നില്ക്കുന്ന പലരും ഇതില്‍ കടപുഴകി വീഴും .അത് ചരിത്രത്തിന്റെ നിയോഗമാണ്. നിലാവില് ഓരിയിടുന്ന ഡാക്കിട്ടര് നായകള്‍ ഇത് മനസിലാക്കിയാല്‍ നന്ന്.
സമരം ആളിക്കത്തും ,തകര്‍ക്കാന്‍ മാനജ്മെന്റുകള്‍!
Saturday, January 28, 2012
നേഴ്സുമാര്‍ വീണ്ടും സമരമുഖത്തേയ്ക്ക് !
കേരളം വീണ്ടും സമരചൂടിലേക്ക്. നേഴ്സുമാര്‍ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞു എന്നത് ഇപ്പോഴും അംഗീകരിക്കാന്‍ കഴിയാത്ത മനജ്മെന്റുകള്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്.ഇതിനു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കുമെന്ന് ശക്തമായ ഭാഷയില്‍ തന്നെ നാം ഇവരെ ബോധ്യപ്പെടുത്തെണ്ടതുണ്ട്. നാം ഇനിയും അടിമനുകത്തിന് കീഴില്‍ ജോലി ചെയേണ്ട കാര്യമില്ല . നമ്മുടെ അവകാശങ്ങളെ പറ്റി നാം ഉത്തമ ബോധ്യമുള്ളവര്‍ ആകണം. അത് എവിടെയും തുറന്നു പറയാന്‍ ശക്തരാകുകയും ചെയ്യേണ്ടിയിരിക്കുന്നു.ഈ സമരത്തിനു എല്ലാ ഭാവുകങ്ങളും വിജയാശംസകളും.
(കടപ്പാട്: മറുനാടന്‍ മലയാളി)
Wednesday, January 25, 2012
സമര പോരാട്ടങ്ങളുടെ വീര കഥകളുമായി യു എന്‍ എ
പീഡനങ്ങളെയും പ്രലോഭനങ്ങളെയും ത്രിണവത്കരിച്ചു നേഴ്സുമാര്‍ക്ക് അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്കിയ യു എന്‍ എ യുടെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും അനുമോദനങ്ങള്‍! സമരങ്ങളും വിജയങ്ങളും നല്കിയ പുതിയ ആത്മ വീര്യം കെടാതെ കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യാന്‍ നമുക്ക് കൈകോര്‍ത്തു പോരാടാം. നമ്മുടെ സഹോദരങ്ങള്‍ക്ക് ആത്മാഭിമാനത്തിന്റെ പുതിയ തീനാളം ജ്വലിപ്പിച്ചു നല്കിയ ഈ സഹോദരങ്ങളോടൊപ്പം ചേരാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.
(വാര്‍ത്ത കടപ്പാട്: മറുനാടന്‍ മലയാളി)
Tuesday, January 24, 2012
Friday, January 20, 2012
ദില്ലിയും മുംബൈയും നന്നാക്കാന്‍ കേരള നിയമസഭ സമിതി!
കൊള്ളാം,ഇനി ഇതിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നൊള്ളൂ.കേരളത്തില്‍ ഒരു നിയമം ഉള്ളത് നടപ്പാക്കി പാവം നെഴ്സുമാരെ സഹായിക്കാന്‍ പറ്റാത്ത മാന്യന്മാര് ഇനി ഡല്‍ഹിയിലെയും മുംബയിലെയും നഴ്സുമാരെ സഹായിക്കുംപോലും.ഇവര്‍ വന്നു റിപ്പോര്‍ട്ട് ഉണ്ടാക്കി നിയമസഭയുടെ മേശപ്പുറത്തു വച്ചാല്‍ ഇവിടുത്തെ എല്ലാ പ്രശ്നവും തീരും!പാവം നികുതിദായകന്റെ പണം വെട്ടിവിഴുങ്ങാന്‍ ഓരോ വഴികള്‍.വരുന്നവരെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.പീഡന കേസില്‍ പേര് പറഞ്ഞു കേട്ടവരെയും നിയമസഭയില്‍ പോലും പെണ്ണുങ്ങള്‍ക്ക് സമാധാനം കൊടുക്കാത്തവരെയും സ്ത്രൈണ വികാരം(കള്ള കണ്ണീര്! അത് ഞങ്ങളുടെ മാത്രം ആയുധം അല്ലെന്നു തെളിയിച്ചവര്‍ക്ക് സ്തുതി!) ഉള്ളവരെയും ഇതില്‍ ഉള്‍പ്പെടുത്തിയത് നന്നായി!.
കഷ്ടം! ഇതെല്ലാം അനുഭവിക്കാന്‍ നേഴ്സുമാരുടെ ജന്മം ഇനിയും ബാക്കി.........!!!
എന്തായാലും നമ്മുടെ നികുതി പണം ചിലവാക്കി ഉള്ള വരവാണ്.കഴിയുന്ന എല്ലാവരും പോയി പങ്കെടുത്തു ഈ പ്രഹസന പരിപാടി അവര്‍ക്കൊരു അവിസ്മരണീയ അനുഭവമാക്കി മാറ്റണം.ചുമ്മാ നാട്ടില്‍ പോയി പത്രസമ്മേളനം വിളിച്ച് നമ്മുടെ കദന കഥകളൊക്കെ വിളിച്ച് പറഞ്ഞോളും. അങ്ങേനെയെങ്കിലും നാല് പേര് നമ്മുടെ കഥകള്‍ അറിയട്ടെ.!
അതല്ലാതെ ഇത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.
Friday, January 13, 2012
അഭിമാനത്തോടെ പറയൂ..ഞങ്ങള്‍ അടിമകളല്ല,ഞങ്ങളെ വിലയ്ക്ക് വാങ്ങാനാവില്ല!!
ഇനി ഈ സമരാശ്വത്തെ പിടിച്ചു കെട്ടുക എളുപ്പമല്ല.കാര്യങ്ങളൊക്കെ മനജുമെന്റുകളുടെ കയ്യില്‍ നിന്നും വിട്ടു പോയി. നഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങളെ പറ്റി ബോധമുള്ളവര്‍ ആയിരിക്കുന്നു.തങ്ങള്‍ അടിമകളല്ല എന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.സ്വാഭിമാനം വീണ്ടെടുത്ത ഒരു തലമുറയെ ഇനി അടിമ നുകത്തിന് കീഴില്‍ തളച്ചിടാമെന്ന് വിചാരിക്കുന്നത് മൌട്യമാണ്,ആനമണ്ടത്തരമാണ്. കുഞ്ഞാടുകളെ പ്പോലും കൂടെ നിര്‍ത്താന്‍ കഴിയാത്തവര്‍ ഇനി നെഴ്സുമാരെ അപ്പകഷ്ണം കാട്ടി പറ്റിക്കാം എന്ന് വെറുതെ പോലും കരുതരുത്.ജാഗ്രതൈ!
അഭിമാനം വിറ്റു തുലക്കാതെ സമര രംഗത്ത് ഉറച്ചു നിന്ന് പൊരുതിയ സുഹൃത്തുക്കള്‍ക്ക് അഭിവാദ്യങ്ങള്‍!
Thursday, January 12, 2012
യു എന്‍ എ യ്ക്കു അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍! ലിറ്റില്‍ ഫ്ലവര്‍ സമരം തീര്‍ന്നു
കര്‍ത്താവിനെ പോലും പേടിയില്ലാത്ത പാതിരിമാര്‍ കോടതിയെ പേടിച്ചു കീഴടങ്ങി! കര്‍ത്താവ് പഠിപ്പിച്ച കാര്യങ്ങള്‍ മറന്നു പോയ പാതിരിമാരെ സമാധാന സുവിശേഷം പഠിപ്പിച്ച എല്ലാവര്ക്കും അനുമോദനങ്ങള്‍!
അമൃതയിലെ സമര വാര്‍ത്തകള്‍ നല്‍കിയും ക്രിസ്ത്യന്‍ മാനെജ്മെന്റ് ആശുപത്രികളിലെ വാര്‍ത്തകള്‍ മുക്കിയും അച്ചായന് /മുത്തശ്ശി പത്രങ്ങള്‍ ഈ സമരത്തോടുള്ള സമീപനം വ്യക്തമാക്കിയപ്പോള്‍ ,ആദ്യന്തം ഈ സമര വാര്‍ത്തകള്‍ ലോകത്തെ അറിയിച്ച 'മറുനാടന്‍ മലയാളി'ക്ക് ഞങ്ങളുടെ പ്രത്യേക അഭിനന്ദനങള്‍!
ചോരയില്‍ മുക്കി സമരത്തെ അടിച്ചമര്‍ത്താം എന്ന് വിചാരിച്ച മാനജ്മെന്റുകളെ സഹന സമരത്തിലൂടെ കെട്ടുകെട്ടിച്ച യു എന്‍ എ യ്ക്കും അതിന്റെ സാരഥികള്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!
കുഞ്ഞാടുകളെ വലയിലാക്കി ചെന്നായ്ക്കള്‍! പക്ഷെ പണി പാളി....!!
ഇപ്പോഴും പതിനാറാം നൂറ്റാണ്ടിലെ കത്തോലിക്കാസഭയുടെ പ്രേതം കൂടിയ ഒരു പാതിരിയും കുറെ വഴിതെറ്റിയ കുഞ്ഞാടുകളും! ഒരു ന്യായമായ ആവശ്യത്തിനു വേണ്ടി സമരം ചെയ്യുന്ന പാവം നെഴ്സുംമാരുടെ സമരം തകര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങിയതാണ്. 123 പള്ളികളില്‍ നിന്നും അഴിച്ചു വിട്ട മുട്ടനാടുകളും കുഞ്ഞാടുകളുമാണ് ഈ വരുന്നത്. എണ്ണാമെങ്കില്‍ എണ്ണിക്കോ! ഈ കൊടിയും പിടിച്ചു വരുന്ന അമ്മച്ചിമാരുടെ വീട്ടിലൊന്നും നേഴ്സുമാര്‍ ഇല്ലേ ? വേണ്ടാത്ത അസുഖവും പിടിച്ച് ആശുപത്രിയില്‍ വന്നു കിടക്കുമ്പോള്‍ സ്വന്തം മക്കള്‍ പോലും തൊടാന്‍ അറക്കുന്ന അവസ്ഥയില്‍ ശുശ്രൂഷിക്കുന്ന ഈ പാവങ്ങള്‍ എന്ന് മുതലാണ് നിങ്ങളുടെ ശത്രുക്കളായത്? കഷ്ടം!
(കടപ്പാട്: മറുനാടന്‍ മലയാളി)
ആളുകള്‍ ഈ വൃത്തികെട്ട പ്രകടനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയേണ്ടേ? വായനക്കാരുടെ പ്രതികരണങ്ങള്‍ കാണാം. ഇവിടെ ക്ലിക്ക് ചെയ്യൂ
Wednesday, January 11, 2012
നഴ്സുമാര്‍ക്ക് മിനിമം വേതനം: സത്യവാങ്മൂലം നല്‍കണം
കൊച്ചി: നഴ്സുമാര്‍ക്ക് 2009-ലെ വിജ്ഞാപനത്തില്‍ പറയുന്ന മിനിമം വേതനം നല്‍കുന്നുവെന്ന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആസ്പത്രി ഡയറക്ടര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമരത്തിന്റെ പേരില്‍ ആസ്പത്രിക്കു മുന്നില്‍ ഗതാഗത തടസ്സമുണ്ടാകുന്നുവെന്ന് കാണിച്ച് ആസ്പത്രി ഡയറക്ടര്‍ നല്കിയ ഉപ ഹര്‍ജിയിലാണിത്. നഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്ന് വാദത്തിനിടെ ആസ്പത്രി അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്. രാമചന്ദ്ര മേനോനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് ആസ്പത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
നഴ്സുമാരുടെ സംഘടനയ്ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ ആസ്പത്രി വളപ്പില്‍ത്തന്നെ സ്ഥലം നല്‍കാനും കോടതി നിര്‍ദേശിച്ചു. ആസ്പത്രിവളപ്പില്‍ മൈക്ക് ഉപയോഗിക്കില്ലെന്ന് സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും അറിയിച്ചു. ഈ ഉറപ്പ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
സമരത്തിന്റെ പേരില്‍ രോഗികളുടെയും ഡോക്ടര്‍മാരുടെയും സമരം ചെയ്യാത്ത നഴ്സുമാരുടെയും ആസ്പത്രിയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടം നല്കിയ ഹര്‍ജിയിലായിരുന്നു ഇത്. ഈ ഉത്തരവ് വിപുലീകരിച്ചു കിട്ടാനായി ആസ്പത്രി അധികൃതര്‍ നല്കിയ ഉപ ഹര്‍ജിയിലാണ് ഇപ്പോഴത്തെ നിര്‍ദേശം.
നഴ്സുമാരുടെ സംഘടനയ്ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ ആസ്പത്രി വളപ്പില്‍ത്തന്നെ സ്ഥലം നല്‍കാനും കോടതി നിര്‍ദേശിച്ചു. ആസ്പത്രിവളപ്പില്‍ മൈക്ക് ഉപയോഗിക്കില്ലെന്ന് സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും അറിയിച്ചു. ഈ ഉറപ്പ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
സമരത്തിന്റെ പേരില്‍ രോഗികളുടെയും ഡോക്ടര്‍മാരുടെയും സമരം ചെയ്യാത്ത നഴ്സുമാരുടെയും ആസ്പത്രിയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടം നല്കിയ ഹര്‍ജിയിലായിരുന്നു ഇത്. ഈ ഉത്തരവ് വിപുലീകരിച്ചു കിട്ടാനായി ആസ്പത്രി അധികൃതര്‍ നല്കിയ ഉപ ഹര്‍ജിയിലാണ് ഇപ്പോഴത്തെ നിര്‍ദേശം.
കര്‍ണാടകത്തിലും നേഴ്സുമാരുടെ സമരം
കര്‍ണാടകത്തില്‍ നഴ്സുമാര്‍ 14 മുതല്‍ സമരത്തിലേക്ക്
വേതനവര്‍ധന ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യം
ബാംഗ്ലൂര്‍: ഉത്തരേന്ത്യയിലും കേരളത്തിലും നഴ്സുമാര്‍ തുടങ്ങിവെച്ച സമരം കര്‍ണാടകത്തിലേക്കും വ്യാപിക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 14 മുതല്‍ സമരം തുടങ്ങാനാണ് തീരുമാനം. കര്‍ണാടകത്തില്‍ മൊത്തം നഴ്സുമാരുടെ എണ്ണത്തില്‍ എഴുപതു ശതമാനം മലയാളികളാണ്. ഇവരില്‍ ഭൂരിഭാഗത്തിനും ജോലിസുരക്ഷ ഉറപ്പില്ല. മറ്റുള്ളവരുടെ വേദനകളില്‍ ആശ്വാസം നല്കുന്ന തങ്ങളുടെ സ്വന്തം ദുരിതം കാണാന്‍ ആരുമില്ലെന്ന അവസ്ഥയാണെന്ന് ബാംഗ്ലൂരിലെ പ്രമുഖ സ്വകാര്യ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിനി ദീപ എം. തങ്കച്ചന് പറയുന്നു.
മൂന്നും നാലും വര്‍ഷമായിട്ടും നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ചു നല്കാന് ആസ്പത്രി അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല 12-15 മണിക്കൂര്‍ ഇവര്‍ ജോലി ചെയ്യേണ്ടി വരുന്നു. അധികജോലിക്ക് കൂടുതല്‍ വേതനമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.
കേരളത്തിലും ഡല്‍ഹിയിലും മുംബൈയിലും നടന്ന സമരങ്ങള്‍ തങ്ങള്‍ക്ക് പ്രചോദനം നല്‍കിയതായി കോട്ടയം സ്വദേശി ദീപു എസ്. കുമാര്‍ പറഞ്ഞു. അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി തങ്ങള്‍ സംഘടിക്കുമെന്ന് ദീപു പറഞ്ഞു.
സേവന, വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നും തൊഴില്‍സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ട് നഴ്സസ് അസോസിയേഷന് 14 മുതല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ ആസ്പത്രികളിലും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
മലയാളികളടക്കം പതിനായിരക്കണക്കിന് നഴ്സുമാരാണ് കര്‍ണാടകത്തിലെ വിവിധ ആസ്പത്രികളില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ പലരും കരാര്‍ അടിസ്ഥാനത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ആസ്പത്രികളടക്കമുള്ളയിടങ്ങളില്‍ സമരം ആരംഭിക്കുമെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍ പറഞ്ഞു.
രാത്രിഷിഫ്റ്റില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍പോലും ആസ്പത്രി അധികൃതരോ സര്‍ക്കാറോ തയ്യാറാവുന്നില്ലെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആസ്പത്രികളിലടക്കം നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബോണ്ടിന്റെയും മറ്റും പേരില്‍ തടഞ്ഞുവെക്കുന്നുണ്ടെന്ന് അസോസിയേഷന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെക്കിട്ടാന്‍ പലപ്പോഴും വലിയ തുക നല്കേണ്ടിവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഇടപെടാമെന്ന് ആരോഗ്യവകുപ്പ് ഉറപ്പുനല്‍കിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
Tuesday, January 10, 2012
Monday, January 9, 2012
നിന്റെ ശത്രുവിനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക! അക്ഷരം പ്രതി പാലിച്ചു ലിറ്റില്‍ ഫ്ലവര്‍!
നിന്റെ ശത്രുവിനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികളും പുരോഹിത വര്‍ഗവും എവിടെയെത്തി നില്ക്കുന്നു എന്നറിയണമെങ്കില്‍ വരൂ, ലിറ്റില്‍ ഫ്ലവറി ലേക്ക് ! വര്‍ഷങ്ങളായി, അനുസരണയോടെ, കിട്ടുന്ന നക്കാപ്പിച്ചയ്ക്ക് പണിയെടുത്തിരുന്ന നഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചപ്പോള്‍ അവരെ നേരിടുന്നത് തികഞ്ഞ ശത്രുക്കളെപ്പോലെ. ഈ അടിമകളോട് ഇവരുടെ മനോഭാവം ഇങ്ങനെയാണെങ്കില്‍ യഥാര്‍ത്ഥ ശത്രുക്കളോടെ എങ്ങനെയായിരിക്കും? ഒരു കരണത്തടിക്കുന്നവനെ മറു കാരണം കൂടി കാണിച്ചുകൊടുക്കാന്‍ ഉപദേശിച്ച കര്‍ത്താവിന്റെ ശിഷ്യന്മാര് പാവം നഴ്സുമാരുടെ കരണത്ത് മാത്രമല്ല വയറ്റത്തും കൂടി അടിക്കുകയാണ്.കര്‍ത്താവെ ഇവരോട് പൊറുക്കേണമേ!
Sunday, January 8, 2012
Thursday, January 5, 2012
Wednesday, January 4, 2012
ലിറ്റില്‍ ഫ്ലവറില് നഴ്സുമാരുടെ സമരം ആളിപടരുന്നു
പാരാമെഡിക്കല്‍ നഴ്സിങ് കോഴ്സുകള്‍ക്ക് പ്രത്യേക സര്‍വകലാശാല
ബാംഗ്ലൂര്‍: പാരാമെഡിക്കല്‍ നഴ്സിങ് കോഴ്സുകള്‍ക്കായി പ്രത്യേക സര്‍വകലാശാല ഈ വര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി രാമദാസ് അറിയിച്ചു. നിലവില്‍ മെഡിക്കല്‍ സര്‍വകലാശാലയുടെ കീഴിലാണ് നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്നത്. ഇത്തരം കോഴ്സുകള്‍ക്കായി പ്രത്യേക സര്‍വകലാശാല ആരംഭിക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഡോ. ദേവിഷെട്ടിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നഴ്സിങ്, പാരാ മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രത്യേക സര്‍വകലാശാല ആരംഭിക്കണമെന്ന് ശുപാര്‍ശ ചെയ്തു. കോഴ്സുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഈ മേഖലയില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്ക് പരിഹാരം കാണുന്നതിനും പ്രത്യേക സര്‍വകലാശാലയാണ് ഉചിതമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
(വാര്‍ത്ത: മാതൃഭൂമി)
Tuesday, January 3, 2012
Subscribe to:
Posts (Atom)