നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Thursday, January 12, 2012

യു എന്‍ എ യ്ക്കു അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍! ലിറ്റില്‍ ഫ്ലവര്‍ സമരം തീര്‍ന്നു

കര്‍ത്താവിനെ പോലും പേടിയില്ലാത്ത പാതിരിമാര്‍ കോടതിയെ പേടിച്ചു കീഴടങ്ങി! കര്‍ത്താവ്‌ പഠിപ്പിച്ച കാര്യങ്ങള്‍ മറന്നു പോയ പാതിരിമാരെ സമാധാന സുവിശേഷം പഠിപ്പിച്ച എല്ലാവര്ക്കും അനുമോദനങ്ങള്‍!
 അമൃതയിലെ സമര വാര്‍ത്തകള്‍ നല്‍കിയും ക്രിസ്ത്യന്‍  മാനെജ്മെന്റ്  ആശുപത്രികളിലെ വാര്‍ത്തകള്‍ മുക്കിയും അച്ചായന്‍ /മുത്തശ്ശി പത്രങ്ങള്‍ ഈ സമരത്തോടുള്ള സമീപനം വ്യക്തമാക്കിയപ്പോള്‍ ,ആദ്യന്തം ഈ സമര വാര്‍ത്തകള്‍ ലോകത്തെ അറിയിച്ച 'മറുനാടന്‍ മലയാളി'ക്ക് ഞങ്ങളുടെ പ്രത്യേക അഭിനന്ദനങള്‍!
ചോരയില്‍ മുക്കി സമരത്തെ അടിച്ചമര്‍ത്താം  എന്ന് വിചാരിച്ച മാനജ്മെന്റുകളെ  സഹന സമരത്തിലൂടെ കെട്ടുകെട്ടിച്ച യു എന്‍ എ യ്ക്കും അതിന്റെ സാരഥികള്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!


(വാര്‍ത്ത/കടപ്പാട്: മറുനാടന്‍ മലയാളി)

3 comments:

ജഗദീശ്.എസ്സ് said...

അച്ചായന്‍ /മുത്തശ്ശി പത്രങ്ങള്‍ വാങ്ങാതിരിക്കുക.

അനില്‍ഫില്‍ (തോമാ) said...

http://anilphil.blogspot.com/2012/01/blog-post.html


നഴ്‌സുമാരുടെ സംഘടന പൊളിക്കാന്‍ ഓഫര്‍ മൂന്നരക്കോടി വരെ;


അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലിലെ പത്ത് ദിവസം നീണ്ടു നിന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിനൊടുവില്‍ വിജയയം നേടിയ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) പൊളിക്കാനായി വന്‍കിട മാനേജ്‌മെന്റുകള്‍ രംഗത്ത്. ഇതിനായി വന്‍കിട ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എറണാകുളത്ത് രഹസ്യ യോഗം ചേര്‍ന്നതായും സ്ഥിതീകരിക്കാത്ത വാര്‍ത്തകളുണ്ട്

Angel Mary said...

@ ജഗദീശ്..നമ്മുടെ മതവികാരം പോലെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതല്ലേ മലയാളത്തിന്റെ സുപ്രഭാതവും മറ്റും? ഒരു മാറ്റം അത്ര എളുപ്പമാണോ? മാറിയാല്‍ നല്ലതു.
@ അനില്‍ ഫില്‍..വാര്‍ത്ത ശരിയാണ് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ഇതിനൊക്കെ വാരിക്കോരി കളയാന്‍ വിശ്വാസികളെ ഞെക്കി പിഴിഞ്ഞ് ഉണ്ടാക്കിയ പൂത്ത പണം ഇവന്മാരുടെ കയ്യിലുണ്ട്. പിന്നെ കോഴക്കാശും. സക്കായി മാനസാന്തരപ്പെട്ട കഥ പള്ളിയില്‍ പറഞ്ഞു പാവം അത്താഴപ്പട്ടിണിക്കാരന്റെ പിച്ചപാത്രം പോലും വടിച്ചു നക്കുന്ന ഈ അഭിനവ സക്കായിമാര്‍ നിത്യ നരകത്തിനു യോഗ്യന്മാര്‍ അല്ലെ ?