നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Thursday, January 12, 2012

കുഞ്ഞാടുകളെ വലയിലാക്കി ചെന്നായ്ക്കള്‍! പക്ഷെ പണി പാളി....!!

ഇപ്പോഴും പതിനാറാം നൂറ്റാണ്ടിലെ കത്തോലിക്കാസഭയുടെ പ്രേതം കൂടിയ ഒരു പാതിരിയും കുറെ വഴിതെറ്റിയ കുഞ്ഞാടുകളും! ഒരു ന്യായമായ ആവശ്യത്തിനു  വേണ്ടി സമരം ചെയ്യുന്ന പാവം നെഴ്സുംമാരുടെ സമരം തകര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങിയതാണ്. 123 പള്ളികളില്‍ നിന്നും അഴിച്ചു  വിട്ട മുട്ടനാടുകളും കുഞ്ഞാടുകളുമാണ്  ഈ വരുന്നത്. എണ്ണാമെങ്കില്‍  എണ്ണിക്കോ!  ഈ കൊടിയും പിടിച്ചു വരുന്ന അമ്മച്ചിമാരുടെ   വീട്ടിലൊന്നും  നേഴ്സുമാര്‍  ഇല്ലേ ? വേണ്ടാത്ത അസുഖവും പിടിച്ച് ആശുപത്രിയില്‍ വന്നു കിടക്കുമ്പോള്‍ സ്വന്തം മക്കള് പോലും  തൊടാന്‍ അറക്കുന്ന അവസ്ഥയില്‍ ശുശ്രൂഷിക്കുന്ന  ഈ പാവങ്ങള്‍ എന്ന് മുതലാണ്‌ നിങ്ങളുടെ ശത്രുക്കളായത്? കഷ്ടം! 
(കടപ്പാട്: മറുനാടന്‍ മലയാളി)

ആളുകള്‍ ഈ വൃത്തികെട്ട പ്രകടനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയേണ്ടേ? വായനക്കാരുടെ പ്രതികരണങ്ങള്‍ കാണാം. ഇവിടെ ക്ലിക്ക് ചെയ്യൂ

4 comments:

MOIDEEN ANGADIMUGAR said...

വേണ്ടാത്ത അസുഖവും പിടിച്ച് ആശുപത്രിയില്‍ വന്നു കിടക്കുമ്പോള്‍ സ്വന്തം മക്കള് പോലും തൊടാന്‍ അറക്കുന്ന അവസ്ഥയില്‍ ശുശ്രൂഷിക്കുന്ന ഈ പാവങ്ങള്‍ എന്ന് മുതലാണ്‌ നിങ്ങളുടെ ശത്രുക്കളായത്?

ജഗദീശ്.എസ്സ് said...

മത നേതാക്കളെ നിലക്ക് നിര്‍ത്തുക എന്നത് വിശ്വാസികളുകളുടെ കടമയാണ്. ഈ പ്രശ്നത്തിലല്ല, എല്ലാസമയത്തും അവര്‍ അത് ചെയ്യണം.

Angel Mary said...

@ moideen... വന്നതിനു നന്ദി!
@ jagadees ...അതൊരു അന്താരാഷ്ട്ര പ്രശ്നമാണ്. അമ്മെ തല്ലിയാലും രണ്ടു പക്ഷമുള്ള നമ്മുടെ നാട്ടില്‍ ഈ വൃത്തികെട്ട കാട്ടുമൃഗങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ ആവില്ല.ആരെ പറ്റി പരാമര്‍ ശിചാലും തല്ലാന്‍ ആള് വരും.ഇല്ലേ? ജഗദീഷിനും ഇല്ലേ ഒരു പക്ഷം??? യേത് ....??

ജഗദീശ്.എസ്സ് said...

തീര്‍ച്ചയായും. അത് ഞാന്‍ ചെയ്യുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ കമ്യൂണിസ്റ്റ് മുദ്ര പതിച്ച എന്നേപോലുള്ളവരേക്കാള്‍ സാധാരണ വിശ്വാസികളുടെ അഭിപ്രായത്തിന് കൂടുതല്‍ വിലയുണ്ടാകും എന്നാണ് ഉദ്ദേശിച്ചത്.