നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Thursday, December 8, 2011

അമൃതയിലെ സമരം തുടരുന്നു...!!



അദ്ഭുതം കാണിക്കുന്ന അമ്മയ്ക്ക് ചികിത്സ നടത്താന്‍ ആശുപത്രി വേണം..ചികിത്സ  നടത്താന്‍ ഡോക്ടറും നേഴ്സും വേണം.ലക്ഷങ്ങള്‍ കോഴ വാങ്ങി ഡോക്ടറെ വിരിയിച്ചെടുക്കാം.അങ്ങനെ വിരിയിച്ച ഡോക്ടര്‍ക്ക് ലക്ഷങ്ങള്‍ കൊടുക്കാം.പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലിയെടുക്കുന്ന പാവം നഴ്സുമാര്‍ക്ക്  ശമ്പളം കൊടുക്കാന്‍ മാത്രം അമ്മയ്ക്ക് കാശുമില്ല ,മനസ്സുമില്ല.

മാതൃ വാത്സല്യം എന്നത് ഉണ്ടാവണമെങ്കില്‍ മക്കളെ നൊന്തു പ്രസവിച്ചു അമ്മയാവണം. അല്ലാതെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു പൊട്ടന്‍ സായിപ്പന്മാരെയും നാടന്‍ പൊട്ടന്മാരെയും കൊണ്ട് അമ്മേയെന്നു വിളിപ്പിച്ചാല്‍ പോരാ.

അമ്മയായിട്ടില്ലെങ്കിലും നിങ്ങളൊരു സ്ത്രീയെങ്കിലുമല്ലേ 'അമ്മെ'??




8 comments:

സത്യാന്വേഷി said...

അമ്മ ഊതിപ്പെരുപ്പിക്കപ്പെട്ട ഒരു പ്രതീകം മാത്രമാണ്. കൂടുതല്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

Angel Mary said...

@ സത്യാന്വേഷി ! വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !

Milan said...

""അദ്ഭുതം കാണിക്കുന്ന അമ്മയ്ക്ക് ചികിത്സ നടത്താന്‍ ആശുപത്രി വേണം""
ഞാന്‍ അമ്മയെ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ 22 കഴിഞ്ഞു അമ്മ എന്തെങ്കിലും അത്ഭുതം കാണിക്കും എന്ന് അമ്മ പറഞ്ഞുകേട്ടില്ല , ഞാനും കണ്ടിട്ടില്ല . എന്തായാലും അവിടെ നടന്ന സംഭവം
അമ്മ ചെയിച്ചതാണ് എന്നാ രീതിയില്‍ ഉള്ള ഇ പോസ്റ്റ്‌ വളരെ ചീപ്പ്‌ ആയീ പോയീ .

Angel Mary said...
This comment has been removed by the author.
Angel Mary said...

@ മിലന്‍ . ഇത് അമൃതാനന്ദമയി ചെയ്യിപ്പിച്ചു എന്ന് ആര് പറഞ്ഞു? ഇവിടെ നമ്മുടെ പ്രശ്നം നെഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും വേതന/തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചുള്ളതാണ്. ബുദ്ധിയുറക്കാന്‍ കൊച്ചു കുട്ടിക്ക് പോലും മൂന്നു നാല് വര്‍ഷം മതി. 22 വര്‍ഷം പോലും താങ്കള്‍ക്കു ഈ സ്ത്രീയെ പറ്റി അറിയാനും മനസിലാക്കാനും മതിയായില്ല എന്ന് പറയുമ്പോള്‍ സഹതാപം തോന്നുന്നുണ്ട്.അത്ഭുത കഥകള്‍ ഒന്നും ഇതുവരെ കേട്ടിട്ടില്ലെങ്കില്‍ പിന്നെ ഇവരെ പറ്റി എന്താണ് താങ്കള്‍ക്കു അറിയാവുന്നത്.സുധാമണി എങ്ങനെ ദേവിയും അമ്മയും ആയെന്നു പറഞ്ഞു കേള്‍ക്കുന്നതിനെക്കാള്‍ പഴയ പറയകടവ് കടപ്പുറം ഭാഗത്ത്‌ ചെന്ന് നാട്ടുകാരോട് അന്വേഷിച്ചാല്‍ മതി.
എന്റെ വിഷയം ഇതല്ലാത്തതിനാല്‍ ഇതിനെപ്പറ്റി ഇനി ചര്‍ച്ചയ്ക്കു താല്പര്യമില്ലെന്ന് അറിയിച്ചു കൊള്ളട്ടെ.
എന്തായാലും വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി!

sreeku said...

""അമ്മയായിട്ടില്ലെങ്കിലും നിങ്ങളൊരു സ്ത്രീയെങ്കിലുമല്ലേ 'അമ്മെ'??
മാതൃ വാത്സല്യം എന്നത് ഉണ്ടാവണമെങ്കില്‍ മക്കളെ നൊന്തു പ്രസവിച്ചു അമ്മയാവണം. അല്ലാതെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു പൊട്ടന്‍ സായിപ്പന്മാരെയും നാടന്‍ പൊട്ടന്മാരെയും കൊണ്ട് അമ്മേയെന്നു വിളിപ്പിച്ചാല്‍ പോരാ.
""

മോളെ മേരി , ഈ മുകളില്‍ കൊടിതിരിക്കുനത് വായിച്ചാല്‍ പിന്നെ എന്താണ് മനസിലാകുക .
തൊഴില്‍ സാഹചര്യങ്ങള്‍ ആണ് നമ്മുടെ വിഷയം എങ്കില്‍ അമ്മെ എന്തിനു ഈ വിധത്തില്‍ പറയണം .
ഇതു വളരെ ക്ലിയര്‍ ആണ് . അമ്മയെ കരി വാരി തേക്കാന്‍ കിട്ടിയ chance മാക്സിമം utilize ചെയ്യുക .....

"" പഴയ പറയകടവ് കടപ്പുറം ഭാഗത്ത്‌ ചെന്ന് നാട്ടുകാരോട് അന്വേഷിച്ചാല്‍ മതി.""

ഈ കടപുറത്തു മാത്രം 5000 ത്തോളം വീടുകളാണ് അമ്മ വെച്ച് കൊടുതിട്ടുളത് . അവിടെ ചെന്നാല്‍ കാണാം .
ഇതുവരെ അമ്മ 2.5 ലക്ഷം വീടുകള്‍ സൌത്ത് ഏഷ്യ ഇല്ല മാത്രം പണിതു കൊടിതിട്ടുണ്ട് .

പിന്നെ മനസില്‍ മുന്‍വിധി യോടെ കാര്യങ്ങള്‍ മനസിലാക്കുനവര്ക് എത്ര പറഞ്ഞാലും മനസിലാകില്ല .


""''അത്ഭുത കഥകള്‍ ഒന്നും ഇതുവരെ കേട്ടിട്ടില്ലെങ്കില്‍ പിന്നെ ഇവരെ പറ്റി എന്താണ് താങ്കള്‍ക്കു അറിയാവുന്നത്.""""

അത്ഭുതങ്ങള്‍ ആപേക്ഷികം മാത്രം ആണ് ,
പറഞ്ഞാല്‍ മനസിലാകുമോ എന്തോ?
പോട്ടെ വിട്ടുകള ....

വളരെ നന്ദി!

Angel Mary said...

@sreeku, 'അമ്മ' എന്റെ വിഷയത്തില്‍ പെടുന്നതല്ലത്തതിനാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണ്.അവരുടെ ആശുപത്രിയില്‍ നടന്ന സംഭവമായതിനാലും ഇതിനെപ്പറ്റി അവരുടെ വ്യക്തമായ ഒരു അഭിപ്രായ പ്രകടനം പോലും ഉണ്ടാവാത്ത സാഹചര്യത്തില്‍ അവരെപ്പറ്റി പരാമര്‍ശിച്ചു.അത്രമാത്രം.
വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി!

Milan said...

ഇത് അമൃതാനന്ദമയി ചെയ്യിപ്പിച്ചു എന്ന് ആര് പറഞ്ഞു?
"അമ്മയായിട്ടില്ലെങ്കിലും നിങ്ങളൊരു സ്ത്രീയെങ്കിലുമല്ലേ 'അമ്മെ'??
...അഭിപ്രായ പ്രകടനം പോലും ഉണ്ടാവാത്ത സാഹചര്യത്തില്‍ അവരെപ്പറ്റി പരാമര്‍ശിച്ചു
മോളെ ഇത് വെറും ഒരു പരാമര്ശം മാത്രമായിരുന്നോ ...
എന്തായാലും ഈ പരാ "അമര്‍ഷം " ഇത്രയ്ക്കു വേണ്ടായിരുന്നു ട്ടോ ..

....ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണ്.
അതെ അത് തന്നെ ആണ് ബുദ്ധി ...
.........
വളരെ വളരെ നന്ദി!