നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Thursday, December 8, 2011

ചര്‍ച്ച പരാജയം അമൃതയില്‍ നഴ്‌സുമാരുടെ സമരം തുടരും

സമരം ചെയ്യുന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് അഭിവാദ്യങ്ങള്‍!
കൊച്ചി: നഴ്‌സിങ് സംഘടനാ ഭാരവാഹികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എറണാകുളം അമൃത ആസ്​പത്രിക്ക് മുന്നില്‍ നഴ്‌സുമാര്‍ നടത്തി വന്ന സമരം തുടരും. ബുധനാഴ്ച രാത്രി 11 വരെ ചര്‍ച്ച നടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണിത്.

സംഘടനാ ഭാരവാഹിത്വത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടയാളെ തിരിച്ചെടുക്കാനും സ്ഥലം മാറ്റിയ സ്റ്റാഫിനെ ഉടന്‍ മടക്കി കൊണ്ടുവരാനും മാനേജ്‌മെന്റ് സമ്മതിച്ചില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് രണ്ടുമാസം പഠിച്ചശേഷം പരിഗണിക്കാം, സ്ഥലം മാറ്റപ്പെട്ട ആള്‍ അവിടെ ജോലിക്ക് ചേര്‍ന്നശേഷം ചികിത്സയുടെ ആവശ്യങ്ങള്‍ക്കായി അവധിയെടുക്കട്ടെ എന്നീ നിലപാടുകളാണ് മാനേജ്‌മെന്റ് സ്വീകരിച്ചതെന്നും ഇവ അംഗീകരിക്കാനാവില്ലെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുധീപ് കൃഷ്ണന്‍ പറഞ്ഞു. നിരാഹരമടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും സെക്രട്ടറി അറിയിച്ചു.

പി.രാജീവ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാത്രി വൈകിയും ചര്‍ച്ച നടന്നത്. ബുധനാഴ്ച വൈകീട്ടാണ് ആസ്​പത്രി മാനേജ്‌മെന്റുമായും അസോസിയേഷനുമായും ചര്‍ച്ചകള്‍ തുടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് മൂത്തേടന്‍, ഡി.സി.സി.ജനറല്‍ സെക്രട്ടറി എം.ആര്‍ അഭിലാഷ് എന്നിവരും ഹൈബിയ്‌ക്കൊപ്പമുണ്ടായിരുന്നു. സമരമറിഞ്ഞ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ അമൃതയിലെത്തിയിരുന്നു. ജില്ലാ ലേബര്‍ ഓഫീസറുടെയും ആര്‍.ഡി.ഒ.യുടെയും മറ്റും സാന്നിധ്യത്തിലും ബുധനാഴ്ച ചര്‍ച്ചകള്‍ നടന്നിരുന്നു.

ചൊവ്വാഴ്ചയാണ് അമൃതയില്‍ നഴ്‌സുമാര്‍ സമരം തുടങ്ങിയത്. അസോസിയേഷനുലുള്‍പ്പെട്ട ഒരംഗത്തെ പിരിച്ചുവിട്ടതിനെ കുറിച്ചും മറ്റൊരംഗത്തെ സ്ഥലം മാറ്റിയതിനെ കുറിച്ചും സംസാരിക്കാന്‍ മുന്‍കൂര്‍ അനുമതിയോടെ അസോസിയേഷന്‍ ഭാരവാഹികള്‍ അമൃതയിലെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സംഘട്ടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ നാല് പേര്‍ ആസ്​പത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. രണ്ട് പേരെ കൂടുതല്‍ ചികില്‍സകള്‍ക്കായി തൃശ്ശൂരിലെ ആസ്​പത്രിയിലേക്ക് മാറ്റി. ആക്രമണത്തിലുള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചര്‍ച്ചകളില്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് സുധീപ് കൃഷ്ണന്‍, മുഹമ്മദ് ഷിഹാബ്, നവീന്‍ വര്‍ഗീസ്, ഷഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(കടപ്പാട് : മാതൃഭൂമി (8/12/11)

4 comments:

shakir muhammed said...

MADAM,

do you wish to become a second 'mother theresa'?

Angel Mary said...

പ്രിയ ഷക്കീര്‍ ,താങ്കളുടെ കമെന്റിലെ പുശ്ചവും പരിഹാസവും ഉള്‍ക്കൊള്ളുന്നു.കാരണം പൊതു സമൂഹത്തില്‍ നിന്നും ഞങ്ങള്‍ ദിനവും നേരിടുന്നതാണ് ഇത്. വന്നതിനും കമന്റ് എഴുതിയതിനും നന്ദി!

ശിഖണ്ഡി said...

അഭിവാദ്യങ്ങള്‍.... അഭിവാദ്യങ്ങള്‍....

സത്യാന്വേഷി said...

Please Go to link below:

http://www.thattakam.com/?p=2647&utm_source=feedburner&utm_medium=email&utm_campaign=Feed%3A+Thattakam+%28THATTAKAM+%7C%7C+%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B4%82%29

There is a very apt post about the topic