നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

പൂമുഖം

വിശ്രമമില്ലാത്ത ഊര്‍ജസ്വലമായ ഒരു സേവനത്തിന്റെ നേര്‍ക്കാഴ്ചയാണ് ആതുര സേവന രംഗത്ത് നമുക്ക് കാണാന്‍ കഴിയുക.  രോഗിയുടെ വേദനകള്‍ക്ക്  മേല്‍ നിറപുഞ്ചിരിയോടെ ഒരു സാന്ത്വനത്തിന്റെ  തൂവല്‍ സ്പര്‍ശമാവുകയാണ് ഒരു  നേഴ്സിന്റെ കടമ.ആ അര്‍ത്ഥത്തില്‍ ഒരു മലയാളി നേഴ്സിനെ നമുക്ക് മാറ്റി നിര്‍ത്താനാവില്ല.ആതുര സേവനമെന്നത് തൊഴിലിനും അപ്പുറം   സേവനം തന്നെയെന്നു തിരിച്ചരിഞ്ഞവരാന് മലയാളി നേഴ്സുമാര്‍. അതുകൊണ്ട് തന്നെയാണ് ലോകമെമ്പാടുമുള്ള ആശുപത്രികളില്‍  എവിടെയെങ്കിലുമൊക്കെ  ഒരു മലയാളി സാന്നിധ്യം  നമുക്ക് കാണാനാവുക .മലയാളി നേഴ്സുമാരുടെ സേവന സന്നദ്ധതയും അര്‍പണ  ബോധവും  എന്നും ലോകം എവിടെയും അംഗീകരിക്കപ്പെട്ടിട്ടുണ്ട് . അംഗീകാരത്തിന്റെയും വിജയത്തിന്റെയും ഒരു വസന്ത കാലത്തിനിപ്പുറം ഇന്ന് മലയാളി നേഴ്സുമാര്‍ പീഡനതിന്റെയും ചൂഷണത്തിന്റെയും പാര്‍ശ്വ വത്കരിക്കപെട്ട ഒരു പ്രതീകമായി മാറിയിരിക്കുന്നു.എവിടെയും കണ്ണീരിന്റെ നനവ്‌ പടര്‍ന്ന തകര്‍ന്നടിഞ്ഞ കിനാവുകളുടെ ശവപരമ്പായി മലയാളി നേഴ്സുമാരുടെ ലോകം മാറി കഴിഞ്ഞു. സഹായിക്കാന്‍ ആരുമില്ലാതെ ഒരു സാന്ത്വനം ആകാന്‍ ആരുമില്ലാതെ വേദനിപ്പിക്കുന്ന അനുഭവങ്ങളുടെ മൂടുപടത്തിനുള്ളില്‍  ഉള്‍വലിയാന്‍ മാത്രം വിധിക്കപ്പെട്ടവരായി മലയാളി നേഴ്സുമാര്‍ മാറിയിരിക്കുന്നു.

ഒരു സാന്ത്വന  സ്പര്‍ശമായി രോഗിയുടെ വ്രണത്തില്‍ തഴുകിയ നമ്മുടെ കരങ്ങളില്‍ ഇന്നും നാം പ്ലക്കാര്‍ഡുകള്‍ പിടിക്കേണ്ട ഗതികേടിലാണ്. നമ്മെക്കൊണ്ട്  അത് ചെയ്യിപ്പിക്കുകയാണ്, ഇന്നത്തെ വ്യവസ്ഥിതികള്‍ .അതെ,നാം മാറേണ്ടിയിരിക്കുന്നു. സമരമല്ല നമ്മുടെ മാര്‍ഗം.യുദ്ധഭൂമിയിലും മഹാമാരിയുടെ സമയത്തും ജീവന്‍ ത്രിണവത്കരിച്ചു  സേവനം ചെയ്തിട്ടുല്ലവരാണ് നാം   .എന്നാല്‍ ഇന്ന് ജീവത സമരത്തിന്റെ യുദ്ധ ഭൂമിയിലേക്ക്‌ നാം വലിചിഴയ്ക്കെപ്പെടുകയാണ്. ഈ ജീവത പോരാട്ടത്തില്‍ നമുക്ക് ഒന്ന് ചേര്‍ന്ന് അണിചേരാം. പ്രതികരിക്കാന്‍ കഴിയാത്തവര്‍ എന്നാ നിലയില്‍  നിന്നും നാം മുന്നേറിയിരിക്കുന്നു. നമ്മുടെ പ്രതികരണങ്ങളെ ലോകം സഹാനുഭൂധിയോടെയെങ്കിലും കാണുന്ന സാഹചര്യം സൃഷ്ട്ടിക്കപ്പെട്ടിരികുന്നു.ഈ സാഹചര്യത്തെ നാം ഉപയോഗപ്പെടുത്തെണ്ടതുണ്ട്.
നമുക്ക് പ്രതികരിക്കാം. അറ്റകയ്യായി മാത്രം സമരം ചെയ്യാം.പക്ഷെ നമ്മുടെ അവകാശങ്ങളെ നേടിയെടുക്കുന്നതില്‍ ഇനി നാം പിന്പോട്ടു നടക്കുന്നവരാകരുത്. നമുക്ക് മുന്‍പോട്ടു നടക്കാം. സേവനത്തിന്റെ വഴിയിലും ജീവിത പാതയിലും.
ഈ വേദനകളെ മറ്റാരെക്കാളും നന്നായി എനിക്കറിയാം.അതെ, ഞാനും ഒരു നേഴ്സാണ്. നമ്മുടെ സ്വപ്നങ്ങളും  വേദനകളും ഒക്കെ പങ്കു വയ്ക്കാനും മറ്റുള്ളവരെ ഒക്കെ അറിയിക്കാനും കഴിയുന്ന  ഒരു മാധ്യമം എന്നാ നിലയിലാണ് ഈ ബ്ലോഗ്‌ ഞാന്‍ ആരംഭിച്ചിരിക്കുന്നത് . ജോലിത്തിരക്കിനിടയില്‍ എത്ര എഴുതാന്‍ കഴിയും എന്നറിയില്ല. തല്‍കാലം പത്ര വാര്‍ത്തകളും മറ്റും മറ്റുള്ളവരുടെ അറിവിലേക്കായി പങ്കു വെയ്ക്കാം എന്ന് കരുതുന്നു.നിങ്ങളെയും ഈ ശ്രമത്തില്‍  ഞാന്‍ പങ്കു ചേരാന്‍ ക്ഷണിക്കുകയാണ്. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും ലഭ്യമായിട്ടുള്ള വാര്‍ത്തകളും മറ്റും നിങ്ങള്ക്ക് ഇവിടെ ഷെയര്‍ ചെയ്യാം. നിങ്ങളുടെ നേട്ടങ്ങളുടെ കഥകളും ഫോട്ടോകളും മറ്റും അയച്ചു തന്നാല്‍ ഇവിടെ പ്രസിദ്ധീകരിക്കാം.പേര് വ്യക്തമാക്കാന്‍ താത്പര്യമില്ലാത്തവര്‍ അത് നിര്‍ബന്ധമായി അറിയിച്ചിരിക്കണം .കാരണം നിങ്ങളുടെ ജോലിയെ ബാധിക്കുന്ന ഒന്നും  ഉണ്ടാകാന്‍ പാടില്ല.വാര്‍ത്തകള്‍ക്ക് താഴെ കമന്റ്‌ എഴുതാന്‍ സൌകര്യമുണ്ട്.എന്നാല്‍ അത് വ്യക്തി വിധ്വേഷത്തിനോ  പരധൂഷനത്തിണോ ഉള്ള വേദി ആക്കരുത്. നിങ്ങളുടെ സ്വന്തം സൃഷ്ടികളും ഇവിടെ പ്രസിദ്ധീകരിക്കാം. അതെ എന്റെ മെയിലിലേക്ക് അയച്ചു തരിക. എന്റെ മെയില്‍ ഐഡി : we.angels.serve.you@gmail.com

നിങ്ങളുടെ  സഹകരങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്,

നിങ്ങളുടെ സുഹൃത്ത്‌.