നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Tuesday, December 6, 2011

കൊച്ചി അമൃതയില്‍ നേഴ്സുമാരുടെ സമരം,സംഘര്‍ഷം


കൊച്ചി: വേതനവര്‍ധനവ് ആവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളിയിലുള്ള അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് മുന്നില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. സമരം നടത്തുന്നവരെ എതിര്‍ത്ത് ആസ്പത്രി ജീവനക്കാര്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

തുടര്‍ന്ന് പോലീസെത്തി ലാത്തിവീശി സമരക്കാരെ മാറ്റി. കഴിഞ്ഞമാസം നടത്തിയ സമരത്തിന്റെ പേരില്‍ മൂന്ന് നഴ്‌സുമാരെ അമൃത ആസ്പത്രിയില്‍ പിരിച്ചുവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ ആത്യാഹിത വിഭാഗത്തിന് മുന്നില്‍ സമരം നടത്തിയത്.
(കടപ്പാട്: മാതൃഭൂമി 06.12.11)


3 comments:

സത്യാന്വേഷി said...

അമൃതം വെറും മുഖം മൂടി മാത്രം. യഥാര്‍ത്ഥഭാവം മൃതം ആണെന്ന് കാണിക്കുന്നു ആശുപത്രിയധികൃതരുടെ ഈ ആക്രമണം.

Angel Mary said...

@ സത്യാന്വേഷി. അമൃതയിലെ നേഴ്സുമാരുടെ ജോലി സാഹചര്യം കേരളത്തിലെ മറ്റേതു ആശുപത്രിയിലെയും പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ മോശമാണ്.പക്ഷെ കേരളത്തിലെ പ്രത്യേക സാമൂഹ്യ മത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിനെതിരെ ശബ്ദിക്കാന്‍ ആരുമില്ല എന്നതാണ് വാസ്തവം.വന്നതിനും എഴുതിയതിനും നന്ദി!

സത്യാന്വേഷി said...

എന്റെ ഒരു ബന്ധുക്കുട്ടി അവിടെ ജോയിന്‍ ചെയ്ത് മൂന്നുമാസങ്ങള്‍ക്ക് ശേഷം ജോലി വിട്ടുപോന്നു. അന്ന് ഞങ്ങളെല്ലാം അവളെ വഴക്ക് പറഞ്ഞു.“ ഇത്ര നല്ല ആശുപത്രിയിലെ ജോലി നീ കളയുന്നത് വല്ലാത്ത അഹങ്കാരം കൊണ്ട് ആണെന്ന് പറഞ്ഞ്. ഇപ്പോള്‍ അറിയുന്നു അതിന്റെ കാര്യം. (എന്റെ ഭാര്യ നേഴ്സ് ആണ്)