നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Friday, December 9, 2011

അമ്മച്ചിയുടെ അമൃതാ അറവുശാല!

Amrutha Institute of Slaughter Science!

ആശ്വാസത്തിന്റെയും സ്വാന്തനത്തിന്റെയും പുണ്യ ഭൂമിയാവേണ്ട ആശുപത്രികള്‍  ഇന്ന് രോഗികളുടെയും നെഴ്സുമാരുടെയും കൊലയറകളായി  മാറുകയാണോ? അറുക്കാന്‍ കൊണ്ടുപോകുന്ന അറവു  മാടുകളോടുള്ള     പരിഗണന പോലും ലഭിക്കാന്‍ നേഴ്സുമാര്‍ അര്‍ഹര്‍ അല്ലെ?

അമ്മച്ചിയുടെ അമൃത ആശുപത്രി ഇന്ന് അറവുശാലകളെ  പോലും നാണിപ്പിക്കും! വായിക്കൂ....

സാംസ്കാരിക  കേരളമേ   നാണിക്കൂ !!


നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹിയുടെ മുട്ടുചിരട്ട തകര്‍ത്തു.




തൃശ്ശൂര്‍: എറണാകുളം അമൃത ആസ്​പത്രിയില്‍വെച്ച് മര്‍ദ്ദനമേറ്റ യുവാവിന്റെ മുട്ടുചിരട്ട നാലായി തകര്‍ന്നതായി കണ്ടെത്തി. ശരീരമാസകലം മുറിവേറ്റിട്ടുമുണ്ട്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം നടത്തറ കൂട്ടാല താണിക്കാട് ബിബു ടി. പൗലോസി (29) നെ ദയ ആസ്​പത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അസോസിയേഷന്‍ ഭാരവാഹികളായ ആറു പേരെ ചൊവ്വാഴ്ചയാണ് അമൃത ആസ്​പത്രില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.

ഇതേ തുടര്‍ന്ന് നഴ്‌സുമാര്‍ തുടങ്ങിയ സമരം അമൃതയില്‍ തുടരുകയാണ്.

അമൃതയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രൂപവത്കരിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാരും മാനേജ്‌മെന്റുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുന്‍കൂട്ടി അനുമതി വാങ്ങി എത്തിയ സംഘടനാ ഭാരവാഹികളെ ആസ്​പത്രി ജീവനക്കാരായ 30-ഓളം പേര്‍ വളഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുധീപ്കൃഷ്ണന്‍, പ്രസിഡന്റ് ജാസ്മിന്‍ ഷാ, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശരത്, സുദീപ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. പലകയും പട്ടികയുംകൊണ്ട് തലങ്ങും വിലങ്ങും അടിച്ചശേഷം ഇവരെ ആസ്​പത്രിയുടെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്ത് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെത്തിച്ചു. അവിടത്തെ പരിശോധനയിലാണ് ബിബുവിന്റെ മുട്ടുചിരട്ട തകര്‍ന്നത് കണ്ടെത്തിയത്. കൂടാതെ തലയ്ക്കും മുതുകിനും മുറിവുണ്ട്.

സംഭവത്തില്‍ മുപ്പതിലേറെ പേര്‍ക്കെതിരെ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തുടരന്വേഷണച്ചുമതല എറണാകുളം നോര്‍ത്ത് സി.ഐ. രാജനാണ്.

ദയ ആസ്​പത്രിയില്‍ ശസ്ത്രക്രിയയ്ക്കുശേഷം ശസ്ത്രക്രിയാനന്തര ഐസിയുവിലാണ് ബിബു. ദീര്‍ഘനാള്‍ വിശ്രമിച്ചാല്‍ മാത്രമേ കാല് ശരിയാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

(കടപ്പാട്: മാതൃഭൂമി,9/12/11)

3 comments:

അനില്‍ഫില്‍ (തോമാ) said...

i am sharing it in facebook

Anonymous said...

സ്വന്തം ലോകം സൃഷ്ടിച്ച് അവിടെ ദൈവമാകുന്നവരെ സംരക്ഷിക്കാന്‍ ഭരണകൂടവും, വിവരമില്ലാത്ത ജനവുമുണ്ട്. സ്വന്തം അമ്മയുടെ കണ്ണീര് കാണാത്തവര്‍ അന്യസ്ത്രീയുടെ കാല്‍ കഴുകികുടിക്കുന്നു.

സത്യാന്വേഷി said...

കുറെ നഷ്ടങ്ങള്‍ക്കും വേദനകള്‍ക്കും ശേഷമാണെങ്കിലും സമരം ഒത്തുതീര്‍പ്പായെന്ന് വായിച്ചു. ആശ്വാസമായി. ഇനിയെങ്കിലും നേഴ്സുമാര്‍ക്ക് പീഡനപര്‍വം തീരുമായിരിക്കും അല്ലേ?