നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Friday, January 20, 2012

ദില്ലിയും മുംബൈയും നന്നാക്കാന്‍ കേരള നിയമസഭ സമിതി!

കൊള്ളാം,ഇനി  ഇതിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നൊള്ളൂ.കേരളത്തില്‍ ഒരു നിയമം ഉള്ളത് നടപ്പാക്കി പാവം നെഴ്സുമാരെ സഹായിക്കാന്‍ പറ്റാത്ത മാന്യന്മാര്‍ ഇനി ഡല്‍ഹിയിലെയും മുംബയിലെയും നഴ്സുമാരെ സഹായിക്കുംപോലും.ഇവര് വന്നു റിപ്പോര്‍ട്ട് ഉണ്ടാക്കി നിയമസഭയുടെ മേശപ്പുറത്തു വച്ചാല്‍ ഇവിടുത്തെ എല്ലാ പ്രശ്നവും തീരും!പാവം നികുതിദായകന്റെ പണം വെട്ടിവിഴുങ്ങാന്‍ ഓരോ വഴികള്‍.വരുന്നവരെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.പീഡന കേസില്‍ പേര് പറഞ്ഞു കേട്ടവരെയും നിയമസഭയില്‍ പോലും പെണ്ണുങ്ങള്‍ക്ക്‌ സമാധാനം കൊടുക്കാത്തവരെയും സ്ത്രൈണ വികാരം(കള്ള കണ്ണീര്‍! അത് ഞങ്ങളുടെ മാത്രം ആയുധം അല്ലെന്നു തെളിയിച്ചവര്‍ക്ക് സ്തുതി!)  ഉള്ളവരെയും ഇതില്‍ ഉള്‍പ്പെടുത്തിയത് നന്നായി!.

കഷ്ടം! ഇതെല്ലാം  അനുഭവിക്കാന്‍ നേഴ്സുമാരുടെ ജന്മം ഇനിയും ബാക്കി.........!!!
എന്തായാലും നമ്മുടെ  നികുതി  പണം ചിലവാക്കി ഉള്ള വരവാണ്.കഴിയുന്ന എല്ലാവരും പോയി പങ്കെടുത്തു ഈ പ്രഹസന പരിപാടി അവര്‍ക്കൊരു അവിസ്മരണീയ അനുഭവമാക്കി മാറ്റണം.ചുമ്മാ നാട്ടില്‍ പോയി പത്രസമ്മേളനം വിളിച്ച് നമ്മുടെ കദന കഥകളൊക്കെ വിളിച്ച് പറഞ്ഞോളും. അങ്ങേനെയെങ്കിലും നാല് പേര്‍ നമ്മുടെ കഥകള്‍ അറിയട്ടെ.!
അതല്ലാതെ ഇത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.

2 comments:

ഇ.എ.സജിം തട്ടത്തുമല said...

അങ്ങനെയെങ്കിലും എന്തെങ്കിലുമൊക്കെ പഠിക്കട്ടെന്നേ!

VANIYATHAN said...

ദൈവത്തിന്റെയും ചാണ്ടിയുടെയും തൊമ്മന്റെയും സ്വന്തം നാട്ടിൽ , അതും പോരാഞ്ഞിട്ട്‌ നമ്മുടെ സ്വന്തം അമ്മയുടെ ആശുപത്രിയിലെ പാവം നേഴ്സുമാർ എന്തോ ചോദിച്ചതിനു ചെവിക്കുറ്റിയടിച്ചു പറിച്ചിട്ട്‌ കമാന്നൊരക്ഷരം മിണ്ടാത്തവരാ ഇപ്പോൾ അങ്ങ്‌ മുംബയിൽ പോയി സഹായിക്കും പോലും. കുഞ്ഞുകുട്ടി പരാധീന സമേതം എല്ലാവർക്കും കൂടി സർക്കാർ ചിലവിൽ ടൂറിനുള്ള പരിപാടിയ്ക്കാണന്ന് ആർക്കാണു് അറിയാൻ മേലാത്തത്‌.