നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Monday, January 9, 2012

നിന്റെ ശത്രുവിനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക! അക്ഷരം പ്രതി പാലിച്ചു ലിറ്റില്‍ ഫ്ലവര്‍!

നിന്റെ ശത്രുവിനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ  അനുയായികളും പുരോഹിത വര്‍ഗവും എവിടെയെത്തി നില്‍ക്കുന്നു എന്നറിയണമെങ്കില്‍ വരൂ, ലിറ്റില്‍ ഫ്ലവറി ലേക്ക്  ! വര്‍ഷങ്ങളായി, അനുസരണയോടെ, കിട്ടുന്ന നക്കാപ്പിച്ചയ്ക്ക് പണിയെടുത്തിരുന്ന നഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചപ്പോള്‍ അവരെ നേരിടുന്നത് തികഞ്ഞ ശത്രുക്കളെപ്പോലെ. ഈ അടിമകളോട്  ഇവരുടെ മനോഭാവം ഇങ്ങനെയാണെങ്കില്‍ യഥാര്‍ത്ഥ ശത്രുക്കളോടെ എങ്ങനെയായിരിക്കും? ഒരു കരണത്തടിക്കുന്നവനെ  മറു കാരണം കൂടി കാണിച്ചുകൊടുക്കാന്‍ ഉപദേശിച്ച കര്‍ത്താവിന്റെ ശിഷ്യന്മാര്‍ പാവം നഴ്സുമാരുടെ   കരണത്ത്   മാത്രമല്ല വയറ്റത്തും കൂടി അടിക്കുകയാണ്.കര്‍ത്താവെ ഇവരോട് പൊറുക്കേണമേ!

2 comments:

Rejeesh Sanathanan said...

ഒരു കരണത്തടിച്ചാല് മറു കരണം കാണിച്ചുകൊടുക്കണം എന്ന കൃസ്തുവചനം നേഴ്സുമാർ പാലിക്കാതിരുന്നാൽ മതി. എല്ലാം താനെ ശരിയാകും

Angel Mary said...

@ മാറുന്ന മലയാളി..ശരിയാണ് ഒരു വിധത്തില്‍..പക്ഷെ സഹനമാണ് ഞങ്ങളുടെ വഴി.അതാണ്‌ ശരിയായ വഴിയും.ഇത്രയും അച്ചടക്കം പാലിച്ചിട്ടും നമുക്ക് നേഴ്സുമാര്‍ എന്ന് പറഞ്ഞാല്‍ അഹങ്കാരികളും താന്തോന്നികളും ആണ് .അല്ലെ? ജോലി ഭാരം മൂലമോ തിരക്ക് കാരണമോ എപ്പോഴെങ്കിലും ഒരു നേഴ്സിന്റെ മുഖം കറുത്ത് കണ്ടാല്‍ ആരെങ്കിലും അംഗീകരിക്കുമോ? പിന്നെ ഞങ്ങള്‍ യൂണിയന്‍ തൊഴിലാളികള്‍ ആയാല്‍ ഈ മനുഷത്വം പോലും നഷ്ടമാകുമോ എന്ന് ഞങ്ങള്‍ ഭയക്കുന്നു.അത് കൊണ്ട് ഞങ്ങളുടെ തൊഴിലിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ഈ സഹനം ആവശ്യമാണ്.പക്ഷെ ഇതൊരു ബലഹീനതയായി കാണുന്നതാണ് തെറ്റ്. ഞങ്ങളുടെ തൊഴിലിന്റെ മാന്യതയും പരിശുദ്ധിയും മനസിലാക്കി ഞങ്ങളെ പരിഗണിച്ചാല്‍ മതി.