തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കു മിനിമം വേതനം നിഷേധിക്കുന്നുവെന്ന പരാതി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ നിര്‍ദ്ദേശം നല്‍കി. സംസ്‌ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാരുടേയും മറ്റു ജീവനക്കാരുടേയും അതിദയനീയമായ തൊഴില്‍ സാഹചര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ മിനിമം വേതനം നിഷേധിക്കുന്നതായും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതായും വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഷിബു ബേബിജോണ്‍, ലേബര്‍ കമ്മിഷണര്‍ ടി.ടി. ആന്റണിക്ക് നിര്‍ദേശം നല്‍കി. നിയമ ലംഘകരായ ആശുപത്രി ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. (വാര്‍ത്ത കടപ്പാട്: മംഗളം 10/12/11) |
കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശവുമായി ഒരു സാന്ത്വനം പോലെ ഞങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കരികിലുണ്ട് ...!പക്ഷെ ഞങ്ങള്‍ക്ക് കദനത്തിന്റെ കഥകള്‍ മാത്രം ആണ് പറയാനുള്ളത്. ഇത് ഞങ്ങളുടെ കഥ...കണ്ണീരിന്റെയും കിനാവിന്റെയും കഥകള്‍ ..ഇത് ഞങ്ങള്‍ നഴ്സുമാരുടെ ലോകം ...സ്വാഗതം!
Saturday, December 10, 2011
ആശുപത്രികളിലെ വേതനം: പരിശോധനയ്‌ക്ക് മന്ത്രിയുടെ നിര്‍ദേശം
Labels:
വാര്‍ത്തകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment