ന്യൂഡല്‍ഹി: ആസ്പത്രി തടഞ്ഞുവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ മലയാളി നഴ്‌സുമാര്‍ക്ക് തിരിച്ചുകിട്ടി. മൂല്‍ഛന്ദ് ആസ്പത്രിയില്‍ നഴ്‌സുമാരായ ആലുവ സ്വദേശി ലീന പാപ്പച്ചന്‍, കാസര്‍കോട് സ്വദേശി ജസീന്താബായി എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കിയത്. ഇരുവരും രാജിവെച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ അരലക്ഷം രൂപ കെട്ടിവെക്കണമെന്ന് ആസ്പത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നഴ്‌സുമാര്‍ പ്രവാസി ലീഗല്‍ സെല്‍ മുഖേന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ബുധനാഴ്ച കോടതി കേസ് പരിഗണിക്കുംമുമ്പേ സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്കാന്‍ ആസ്പത്രി തയ്യാറായെന്ന് നഴ്‌സുമാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ജോസ് എബ്രഹാം അറിയിച്ചു.
No comments:
Post a Comment