നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Wednesday, December 14, 2011

ദൈവങ്ങളുടെ സ്വന്തം ആശുപത്രി..!!

കാരുണ്യത്തിന്റെ മൂര്‍ത്ത രൂപം, ഒരാലിംഗനത്തിലൂടെ സര്‍വ്വ ലോകത്തിന്റെയും പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാണുന്ന സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ  ആള്‍രൂപം ! ആത്മീയത  എങ്ങനെ മൊത്തകച്ചവടമാക്കാം  എന്ന് ലോകത്തെ പഠിപ്പിച്ച സ്ത്രീ രൂപം. ഇതാണ് സുധാമണി എന്ന അമൃതാനന്ദമയീ .
അവകാശങ്ങള്‍ക്ക്  വേണ്ടി സമരം ചെയ്ത പാവം നെഴ്സുമാരെ  എങ്ങനെ നേരിടുന്നുവെന്ന് കണ്ടുനോക്കൂ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. നമ്മുടെ കൂട്ടത്തിലുമുണ്ട് ചില പരട്ടകള്‍.  കൂടുതല്‍ കിട്ടുന്ന മുക്കാല്‍ ചക്രത്തിന് വേണ്ടി,അല്ലെങ്കില്‍ മാനേജുമെന്റിന്റെ  കാല്‍ കഴുകി കുടിച്ചാല്‍ കിട്ടുന്ന ഒരു പ്രൊമോഷന് വേണ്ടി സ്വന്തം വര്‍ഗത്തെ  ഒറ്റു കൊടുക്കുകയും വേണ്ടി വന്നാല്‍ അരയും തലയും മുറുക്കി ഒരു അങ്കത്തിനു തന്നെ തയ്യാറുള്ള വീരാംഗനകള്‍ .അങ്ങനെ ഒരെണ്ണത്തിനെ ഇവിടെയും കാണാം. പട്ടും വളയും അര്‍ഹിക്കുന്ന ഏഴാം കൂലി @#!() !

കണ്ടു അഭിപ്രായം പറയൂ..


ഒരു പെണ്ണായി പിറന്നു പോയ കുറ്റത്തിന് തന്നെ നമ്മള്‍ അപമാനിക്കപ്പെടുകയാണ്. ഒരു നേഴ്സ് കൂടിയായാല്‍ പറയേണ്ടതില്ല. എന്നാണ്  ഈ സമൂഹം നമ്മെ മനസിലാക്കാനും അംഗീകരിക്കാനും   തുടങ്ങുക??

3 comments:

ശിഖണ്ഡി said...

Angel Mary - Angry Mary ആവല്ലേ...

സത്യാന്വേഷി said...

Unbelievable atrocity, thanks for bringing up the issue

Angel Mary said...

@ സത്യാന്വേഷി!നഴ്സുമാരോട് നമ്മുടെ സമൂഹം കാണിക്കുന്ന മനസാക്ഷിയില്ലായ്മ സമാനതകളില്ലാത്തതാണ്. അതിനു ദേശ കാലാന്തര വ്യത്യാസങ്ങളില്ല.നമ്മുടെ രാജ്യത്ത് എല്ലായിടത്തും ഇത് സമാനമാണ്. പതുക്കെ ലോകേ അറിഞ്ഞു തുടങ്ങുന്നു അല്ലെങ്കില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നു എന്നത് ആശ്വാസകരം തന്നെ. വന്നതിനു നന്ദി! നിങ്ങളെ പോലെയുള്ളവരുടെ പിന്തുണ ഞങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിച്ചോട്ടെ..