ഇതാണ് നമ്മുടെ ഒരു മന്ത്രി! അതായത് നിയമം നിര്‍മ്മിക്കാന്‍ വേണ്ടി നമ്മള്‍ നിയമനിര്‍മ്മാണ സഭയിലേക്ക് എഴുന്നെള്ളിച്ചു വിട്ട ഒരു മാന്യ ദേഹം. നിയമം പഴയതാണെന്ന് പറഞ്ഞു കരയുകയാണ് ..നിയമം കൊണ്ട് ഒന്നും ഒരു കാര്യവുമില്ലെന്ന് പറയുകയാണ് .നിയമം ഉണ്ടാക്കാനാണ് ഞങ്ങള്‍ അങ്ങോട്ട് പറഞ്ഞു വിട്ടിരിക്കുന്നത്. അതൊന്നും അറിയില്ല അല്ലെ? കൊള്ളാം.നല്ല മന്ത്രി!
. ഇരുന്നു മോങ്ങുന്നത് ചാനലിലും പത്രത്തിലും വരുത്താന്‍ ആ മാന്യന്മാര്‍ക്കു ദിവസവും കൊടുക്കുന്ന അണ്ടിപരിപ്പിന്റെയും ബദാം പരിപ്പിന്റെയും കാശ് പോരെ സാറേ ഈ പാവം നേഴ്സുമാര്‍ക്ക് ഇത്തിരി ശമ്പളം കൂട്ടിക്കൊടുക്കാന്‍ . ഇതും ഞങ്ങളുടെ നികുതി പണമല്ലേ സാറേ?
ഒന്നും പോരാഞ്ഞിട്ട് നമ്മളെ നിയമം പടിപ്പിക്കയാണ്. നമ്മുടെ സമരം നിയമവിരുദ്ധമാണത്രേ ! ഒരു ദിവസം രാവിലെ നമ്മള്‍ പെട്ടെന്ന് സമരം തുടങ്ങാന്‍ പാടില്ലത്രേ! ഒന്ന് പോ സാറേ! ഞങ്ങളുടെ പ്രശ്നം ഇന്നലെ രാവിലെ പെട്ടെന്ന് പൊട്ടി മുളച്ചു വന്നതല്ലേ? ഇത്രയും കാലം എവിടെയായിരുന്നു?
യഥോ പ്രജ ! യഥോ രാജ! അതായത് നമ്മളെ പോലെയുള്ള കഴുതകള്‍ക്ക് അതേപോലെ തന്നെയുള്ള മന്ത്രിമാര്‍!
നമ്മളെ ദൈവം രക്ഷിക്കട്ടെ!
നഴ്‌സുമാരുടെ ആവശ്യം ന്യായം; സമരവും നിയമപരമാവണം - മന്ത്രി ഷിബു
തിരുവനന്തപുരം: സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യം നൂറുശതമാനം ന്യായമാണെന്നും നിയമം ലംഘിക്കുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍ പറഞ്ഞു.
കൊച്ചി അമൃത ആസ്പത്രിയില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തെക്കുറിച്ച് പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ സമരംചെയ്ത രീതിയില്‍ അപാകമുണ്ട്. തൊഴില്‍ വകുപ്പിനെ അറിയിക്കാതെയും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും ആരോഗ്യമേഖലപോലെ പ്രധാനമായ രംഗത്ത് ഒരു സുപ്രഭാതത്തില്‍ നഴ്‌സുമാര്‍ സമരത്തിനിറങ്ങുന്നത് നിയമവിരുദ്ധമാണ് . എന്നാല്‍പ്പോലും സ്വകാര്യ ആസ്പത്രികളുടെ സമീപനത്തെ വെള്ളപൂശുന്നില്ല. നിയമപരമായി നീങ്ങാന്‍ സമരം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടികളെടുക്കാന്‍ അനുവദിക്കില്ല. സമരക്കാര്‍ക്കുനേരെ നടന്ന ഗുണ്ടായിസത്തിനെതിരെ പോലീസ് കേസ്സെടുക്കണം - അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അതിദയനീയമായ തൊഴില്‍ സാഹചര്യങ്ങള്‍ നേരത്തേതന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം നല്‍കുമ്പോഴും പഞ്ചനക്ഷത്ര ചികിത്സാഫീസ് ഈടാക്കുമ്പോഴും നഴ്‌സുമാര്‍ക്ക് ന്യായമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നില്ല.വേതനസംരക്ഷണ സംവിധാനത്തിന്റെ ആദ്യ വിഭാഗത്തില്‍ തന്നെ ഇവരെ പെടുത്താനും നഴ്‌സുമാരുടെ വേതനം ബാങ്കുവഴിയാക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. അതിനിടെ കൊല്ലത്ത് രണ്ട് സ്ഥാപനങ്ങളില്‍ നടന്ന സമരം തൊഴില്‍വകുപ്പ് ഇടപെട്ട് അനുരഞ്ജനത്തിലൂടെ പരിഹരിച്ചിരുന്നു. ഇവിടങ്ങളില്‍ നഴ്‌സുമാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളെപ്പറ്റി ധാരണയായിട്ടുണ്ട്. അമൃതയിലെ സമരത്തിലും തൊഴില്‍ വകുപ്പ് ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങലില്‍ മാനേജ്‌മെന്റ് വഴങ്ങാത്ത നിലപാടാണ് സ്വീകരിക്കുന്നത്. പുറമെ നിന്ന് കാണുന്നതുപോലെയല്ല, തൊഴില്‍ വകുപ്പിന് കുറെ പരിമിതികളുണ്ട്. കാലഹരണപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വകുപ്പിന് ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാനാവുന്നത് - മന്ത്രി പറഞ്ഞു.
നഴ്‌സുമാരുടെ മിനിമംകൂലി കഴിഞ്ഞസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചെങ്കിലും ചില മാനേജ്‌മെന്റുകളുടെ പരാതിപ്രകാരം സ്റ്റേ ചെയ്തു. മിനിമം കൂലിയുടെ കാര്യത്തിലേ തര്‍ക്കമുള്ളൂ. മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തടസ്സമൊന്നുമില്ല.നഴ്‌സുമാര്‍ക്ക് ന്യായമായ കൂലി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും.
(നടപടിയെടുത്ത വിവരത്തിനു മെയില്‍ അയക്കണേ സാറേ!!
4 comments:
നഴ്‌സുമാര്‍ ചെയ്യുന്നത് അക്ഷരാര്‍ത്ഥത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനമാണ്. ഓരോ മനുഷ്യജീവിക്കും അവരുടെ പരിചരണം ആവശ്യമായി വരും. നഴ്‌സുമാരുടെ സഹായം സ്വീകരിക്കാത്ത ആരും മനുഷ്യ കുലത്തില്‍ ജീവിച്ചിരിപ്പുണ്ടാവില്ല. അങ്ങനെയുള്ള ഒരു വിഭാഗത്തെ തെരുവിലിട്ട് തല്ലിച്ചതയ്ക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കുന്നവരെ മനുഷ്യരായി പരിഗണിക്കാനാവുമോ? ഒരുപാടു പ്രതീക്ഷകളുമായി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന യുവതീ യുവാക്കള്‍ക്കു മുന്നില്‍ നിരന്നു കിടക്കുന്ന വഴി ക്രൂരമര്‍ദനത്തിന്റേതും നിറഞ്ഞ അനീതിയുടേതുമാകുന്നത് ഏതു ന്യായവിധിയുടെ അടിസ്ഥാനത്തിലാണു നീതീകരിക്കാനാവുക?
ഇത്തരം കാടത്തം കേരളത്തില്‍ വേണ്ട. ശക്തരായ മാനേജ്‌മെന്റുകള്‍ ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും കുട പിടിക്കുന്ന ശൈലി സര്‍ക്കാര്‍ ഉടന്‍ ഉപേക്ഷിക്കണം. നഴ്‌സുമാരെ മര്‍ദിച്ചത് ആരെന്നു കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയാണുണ്ടാകേണ്ടത്. ഇത്തരം ആശുപത്രികളിലെ സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കാനും സര്‍ക്കാര്‍ ഇടപെടണം. അത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ആശുപത്രികള്‍ ഉടന്‍ അടച്ചുപൂട്ടിക്കുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ ചെയ്യണം. അതിനുള്ള നട്ടെല്ല് കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്ന ആര്‍ക്കെങ്കിലുമുണ്ടോ?
ജനപക്ഷത്ത് നില്‍ക്കുന്ന ഭരണാധിപന്മാര്‍ ഇല്ല നമുക്ക്. പണപക്ഷത്ത് നില്‍ക്കുന്നവരേയുള്ളു. നമ്മുടെ ഭരണാധിപന്മാര്‍ വിചാരിച്ചിരുന്നുവെങ്കില്‍ ഈ നാട് എത്ര നന്മനിറഞ്ഞതാക്കാന്‍ കഴിഞ്ഞിരുന്നേനേ...?
@ സത്യാന്വേഷി ,നമ്മള്‍ മലയാളികള്‍ രാഷ്ട്രീയമായും സാമൂഹ്യമായും ജാതീയമായും അങ്ങനെ എല്ലാവിധത്തിലും വിഭജിക്കപെട്ടവരായിരിക്കുന്നു.അമ്മെയെ തല്ലിയാലും നമുക്ക് രണ്ടല്ല നൂറു പക്ഷമാണ്. ഒരു പൊതു കാര്യത്തിലും നമുക്ക് ഒന്നിച്ചു നില്‍ക്കാനാവില്ല. അതാണ് കേരളത്തിലെ രാഷ്ട്രീയക്കാരുടെ വിജയം.അത് കൊണ്ടാണ് കേരളം നന്നാവാത്തത്.
മുല്ലപ്പൂ വിപ്ലവം പോലെ ഒരു തെങ്ങിന്‍പൂക്കുല വിപ്ലവത്തിന് സമയമായെന്ന് തോന്നുന്നു. അത് നമ്മുടെ നവമാധ്യമാങ്ങളിലൂടെ നമ്മള്‍ ചെറുപ്പക്കാര്‍ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു!
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി! സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
@ അനില്‍ഫില്‍, കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജുമെന്റുകളെ നിയന്ത്രിക്കുക അത്ര എളുപ്പമുള്ള ഒന്നല്ല . അവര്‍ അത്രയേറെ രാഷ്ട്രീയമായും സാമ്പത്തികമായും മതപരമായും സംഘടിതരാണ്. രാഷ്ട്രീയക്കാര്‍ അവരുടെ വാലാട്ടിപട്ടികളും. നമുക്ക് ഇങ്ങനെ ചര്‍ച്ചകളില്‍ വെറുതെ പറയാമെന്നല്ലാതെ ഒന്നും നടക്കുമെന്ന് വിചാരിക്കുന്നത് ആന മണ്ടത്തരമാണ്.
Post a Comment