നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Saturday, December 10, 2011

കമ്മീഷന്‍ കൊണ്ട് എന്ത് പ്രയോജനം?

അന്വേഷണവും പഠനവും കമ്മീഷനും ഒക്കെ വരട്ടെ. ഇത് വല്ലതും നടന്നു പാവം നേഴ്സുമാര്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നു ഞങ്ങളാരും കരുതുന്നില്ല. രാഷ്ട്രീയക്കാരുടെ ഗീര്‍വാണം മാത്രം മുറയ്ക്ക് നടക്കും.നടക്കട്ടെ!

അമൃതയിലെ ഒത്തുതീര്‍പ്പ് ഫോര്‍മുല ഫലപ്രദമല്ല - ജനാധിപത്യ മഹിളാ അസോസിയേഷന്‍

കൊച്ചി: അമൃത ആസ്​പത്രിയില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പാക്കിയ ഫോര്‍മുല ഫലപ്രദമെന്ന് കരുതുന്നില്ലെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി കെ. കെ. ഷൈലജ പത്രസമ്മേളനത്തില്‍ പറഞ്ഞു. നഴ്‌സിങ് മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും ഷൈലജ പറഞ്ഞു.

മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, തൊഴില്‍മന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കുമെന്നും അവര്‍ അറിയിച്ചു. മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ എ.കെ. മാലതി, പത്മ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കണം -പി.കെ. ശ്രീമതി

തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പ്രത്യേക കമ്മീഷനെ

നിയമിക്കണമെന്ന് പി.കെ ശ്രീമതി ആവശ്യപ്പെട്ടു.

നഴ്‌സുമാരുടെ ദുരിതങ്ങള്‍ സാമൂഹികപ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ വിധിയുടെ ഗൗരവം സര്‍ക്കാരുകള്‍ കണക്കിലെടുക്കണമെന്ന് പി.കെ. ശ്രീമതി പത്രസമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണ കമ്മീഷനില്‍ നഴ്‌സിങ് വിദഗ്ദ്ധരെ ഉള്‍പ്പെടുത്തണം. മൂന്നുമാസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. സേവന-വേതന വ്യവസ്ഥകള്‍, ഇന്‍ക്രിമെന്റ്, പി.എഫ് എന്നിവയ്ക്കുള്ള സമരം കേരളത്തിലും ശക്തമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 25,000 രൂപ ശമ്പളം ലഭിക്കുമ്പോള്‍ പല സ്വകാര്യ ആസ്​പത്രികളിലും 3500 രൂപയില്‍ താഴെയാണ് ശമ്പളം. മിക്കയിടങ്ങളിലും യോഗ്യതയില്ലാത്തവരെ ജോലിക്ക് നിയോഗിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെയ്ക്കുന്ന ആസ്​പത്രികളുടെ അംഗീകാരം റദ്ദാക്കണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.
(കടപ്പാട്: മാതൃഭൂമി 10/12/11)

1 comment:

മനോജ് കെ.ഭാസ്കര്‍ said...

കമ്മീഷന്‍ കൊണ്ടുള്ള നേട്ടം ചിലര്‍ക്ക് കമ്മീഷന്‍ അടിക്കാമെന്നുള്ളതത്രേ.....