എന്റെ പൊന്നു സുപ്രീം കോടതീ ഈ നിരീക്ഷണം കുറെ കാലമായി ഞങ്ങള്‍ കാണുന്നൂ..ഞങ്ങള്‍ക്ക് നടപടിയാണ് വേണ്ടത്. ഇവിടെ എല്ലാവര്ക്കും അറിയാം ഇതൊരു സാമൂഹ്യ പ്രശ്നമാണെന്നും മറ്റും. ഒന്നും ചെയ്യാത്ത ഗവണ്മെന്റിനെ എന്ത് പരിശോധിക്കാന്‍ ആണ് വീണ്ടും ഏല്‍പ്പിച്ചത്? കഷ്ടം! ഞങ്ങള്‍ക്ക് ഇവിടെയും നീതി കിട്ടില്ലേ? എന്നാണോ ഈ പാവങ്ങള്‍ക്ക് നീതി കിട്ടുക??
നഴ്‌സുമാരുടെ ദുരിതം സാമൂഹ്യ പ്രശ്‌നം: കോടതി
ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റ് വാങ്ങിവയ്ക്കുന്നത് ഉള്‍പ്പെടെ നഴ്‌സുമാര്‍ക്ക് നേരിടേണ്ടിവരുന്ന ദുരിതങ്ങള്‍ ഗുരുതരമായ സാമൂഹ്യ പ്രശ്‌നമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നഴ്‌സുമാരുടെ പരാതിയിലെ വസ്തുതകള്‍ പരിശോധിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആസ്പത്രികളില്‍നിന്ന് നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് നിര്‍ദ്ദേശം.നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞു. ബോണ്ട് സമ്പ്രദായത്തിനെതിരെ സര്‍ക്കുലര്‍ ഇറക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ഈ വിഷയങ്ങളില്‍ ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
No comments:
Post a Comment