ന്യൂഡല്‍ഹി: നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശംവയ്‌ക്കരുതെന്നും വാങ്ങിയവ തിരിച്ചു നല്‍കണമെന്നും ഡല്‍ഹിയിലെ ആശുപത്രികള്‍ക്കു സംസ്‌ഥാന ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. കൊല്ലം സ്വദേശിനിയായ ആന്‍സി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്‌ക്കല്‍ പ്രശ്‌നത്തിനു ഡല്‍ഹിയില്‍ ശാശ്വത പരിഹാരമായത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരം അറിയിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കാന്‍സര്‍ ബാധിതയായ അമ്മയെ ശുശ്രൂഷിക്കാന്‍ ജോലി മതിയാക്കി നാട്ടിലേയ്‌ക്കു പോകാന്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ അരലക്ഷം രൂപയാണ് ആന്‍സിയോട് ആവശ്യപ്പെട്ടത്. തുക നല്‍കാന്‍ വിസമ്മതിച്ച ഇവര്‍ പ്രവാസി ലീഗല്‍ സെല്ലിനെ സമീപിക്കുകയും അഡ്വ. ജോസ് ഏബ്രഹാം മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്‌തു. നഴ്‌സുമാരുടെ സംരക്ഷണത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ മൂന്നുമാസത്തിനകം സമര്‍പ്പിക്കാന്‍ സംസ്‌ഥാന ആരോഗ്യ മന്ത്രാലയത്തിനു ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. ഈ നിര്‍ദേശത്തെത്തുടര്‍ന്നാണു പുതിയ നടപടി. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്‌ക്കുക, ബോണ്ട് സമ്പ്രദായം തുടങ്ങിയ നടപടികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന കേസിനു മന്ത്രാലയത്തിന്റെ നടപടി ഗുണം ചെയ്യുമെന്ന് അഡ്വ. ജോസ് ഏബ്രഹാം പറഞ്ഞു. സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുന്ന ഹര്‍ജി 21 നു പരിഗണിക്കും. (കടപ്പാട്:മംഗളം,01.01.2012) |
കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശവുമായി ഒരു സാന്ത്വനം പോലെ ഞങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കരികിലുണ്ട് ...!പക്ഷെ ഞങ്ങള്‍ക്ക് കദനത്തിന്റെ കഥകള്‍ മാത്രം ആണ് പറയാനുള്ളത്. ഇത് ഞങ്ങളുടെ കഥ...കണ്ണീരിന്റെയും കിനാവിന്റെയും കഥകള്‍ ..ഇത് ഞങ്ങള്‍ നഴ്‌സുമാരുടെ ലോകം ...സ്വാഗതം!
Sunday, January 1, 2012
നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാന്‍ നിര്‍ദേശം
Labels:
വാര്‍ത്തകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment