
കോട്ടയം: രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച നഴ്‌സുമാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ. ആസ്പത്രിയില്‍ അഗ്‌നിബാധയുണ്ടായപ്പോള്‍ സ്വജീവന്‍ അവഗണിച്ച്, മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന്‍ നഷ്ടപ്പെട്ട ഉഴവൂര്‍ സ്വദേശിനി രമ്യയ്ക്കും (23), കോതനല്ലൂര്‍ സ്വദേശിനി വിനീതയ്ക്കും (23) സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം അനുവദിച്ചു.
കോട്ടയത്തെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലാണ് ഇവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചത്. ഇവരുടെ ആശ്രിതരില്‍ ഒരാള്‍ക്കുവീതം സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ജനസമ്പര്‍ക്കവേദിയില്‍ മന്ത്രി കെ.എം.മാണി പ്രഖ്യാപിച്ചു. എ.എം.ആര്‍.ഐ. ആസ്പത്രിയില്‍ സംഭവത്തില്‍ പരിക്കേറ്റ ഉഴവൂര്‍ സ്വദേശിനി സന്ധ്യയെന്ന നഴ്‌സിന് ഒരുലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം നല്‍കി.
സ്വജീവന്‍ ത്യജിച്ച് രക്ഷാപ്രവര്‍ത്തനത്തിന് തുനിഞ്ഞ രമ്യയ്ക്കും വിനീതയ്ക്കും മരണാനന്തര ബഹുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ശിപാര്‍ശചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിനീതയുടെ അച്ഛന്‍ കുഞ്ഞുമോന്‍ തോമസും രമ്യയുടെ അമ്മ ഉഷാ രാജുവും മുഖ്യമന്ത്രിയില്‍നിന്ന് അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. രമ്യയുടെ അമ്മ ഉഷാ രാജുവിന് വിധവാപെന്‍ഷന്‍ നല്‍കാന്‍ നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശംനല്‍കി.
(കടപ്പാട്: മാതൃഭൂമി)
No comments:
Post a Comment