നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Friday, December 2, 2011

ആവശ്യങ്ങള്‍ അംഗീകരിക്കാനായി പുണെയില്‍ നഴ്‌സുമാരുടെ സമ്മേളനം


(കടപ്പാട്: മാതൃഭൂമി 02.12.11)

ആവശ്യങ്ങള്‍ അംഗീകരിക്കാനായി പുണെയില്‍ നഴ്‌സുമാരുടെ സമ്മേളനം
പുണെ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പുണെയില്‍ നഴ്‌സുമാരുടെ സമ്മേളനം നടത്തി. നഴ്‌സിങ് മേഖലയില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഓള്‍ ഇന്ത്യാ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുണെയിലെ വിവിധ ആസ്​പത്രികളിലെ നഴ്‌സുമാര്‍ സംഘടിച്ചത്. ഈഡന്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ജഹാംഗീര്‍, റൂബീഹാള്‍, ആദിത്യബിര്‍ള, പുണെ, ലത മങ്കേഷ്‌കര്‍, സഹ്യാദ്രി, കെ.ഇ.എം. എന്നീ ആസ്​പത്രികളില്‍നിന്നായി ആയിരത്തോളം നഴ്‌സുമാര്‍ പങ്കെടുത്തു.
യുണൈറ്റഡ് കേരള ഫൗണ്ടേഷന്റെ പ്രസിഡന്റ് ഷംസുദ്ദീന്‍, സെക്രട്ടറി രവി, ഉര്‍ളി-കാഞ്ചന്‍ മലയാളി സമാജം പ്രസിഡന്റ് സ്റ്റീഫന്‍, ദംഗവാഡി കൈരളി മലയാളി സമാജം സെക്രട്ടറി ഉണ്ണികൃഷ്ണന്‍, കിര്‍ക്കി മലയാളി സമാജം പ്രസിഡന്റ് രഞ്ജിത്, ചിഞ്ച്‌വാഡ് മലയാളി സമാജം പ്രസിഡന്റ് ഭാസ്‌കരന്‍, ഭോസരി യൂണിറ്റി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിന്‍സണ്‍, ഭോസരി കൈരളീ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് കെ.പി. കുമാര്‍, ഘോര്‍പുരി മലയാളി സമാജം വൈസ് പ്രസിഡന്റ് വിജയകൃഷ്ണന്‍, പുണെ മുസ്‌ലിം ജമാ-അത്ത് ഉപദേശക സമിതി അംഗങ്ങളായ മുഹമ്മദലി, അബൂബക്കര്‍, രാധാകൃഷ്ണന്‍, ഓള്‍ പുണെ മലയാളി കമ്യൂണിറ്റി പ്രസിഡന്റ് മനോജ് പണിക്കര്‍, നഴ്‌സസ് അസോസിയേഷന്റെ ഗ്രേസ് കോശി, ജോസ് തോമസ് കലീന, അഡ്വ. ജോര്‍ജ്‌തോമസ് എന്നിവര്‍ പ്രസംഗിച്ചു. 

No comments: